പൗരത്വത്തിന് പാക് മുസ്ളീങ്ങൾ യോഗ്യരല്ല, നുഴഞ്ഞ് കയറിയവർ പുറത്തു പോണം – അമിത്ഷാ

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഇവിടങ്ങളിൽ നിന്നും നുഴഞ്ഞ് കയറി വന്ന മുസ്ളീങ്ങൾ പൗരത്വത്തിനു യോഗ്യരല്ല. അടിവരയിട്ടും ആവർത്തിച്ചും നയം വീണ്ടും വ്യക്തമാക്കി കേന്ദ്ര മന്ത്രി അമിത്ഷാ. എന്ത് എതിർപ്പ് വന്നാലും ഇന്ത്യയുടെ നിലനില്പ്പും ആഭ്യന്തിര സമാധാനവും കാത്ത് സൂക്ഷിക്കും. ക്രിസ്ത്യാനികളും ഹിന്ദുക്കളും പാഴ്സികളും പൗരത്വത്തിനു യോഗ്യരാണ്‌…പാഴ്‌സികളും ക്രിസ്ത്യാനികളും സിഎഎയ്ക്ക് യോഗ്യരാണ്, എന്നാൽ മുസ്‌ലിംകൾ അല്ല. 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നത്.

നിയമത്തിന്റെ ലക്ഷ്യം മനസിലാക്കുക…പാക്കിസ്ഥാനിലും, അഗ്ദാനിസ്ഥാനിലും, ബംഗ്ഗ്ളാദേശിലും മതത്തിന്റെ പേരിൽ ന്യൂന പക്ഷമായ മതക്കാരേ ഇല്ലാതാക്കുകയാണ്‌. ജീവനും കൊണ്ട് ഓടി ഇന്ത്യയിൽ അഭയം തേടിയ പാക്കിസ്ഥാനിൽ നിന്നും വന്ന ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും പാഴ്സികളേയും തിരിച്ച് വിടാൻ ആകില്ല. അങ്ങിനെ അവർ തിരികെ പോയാൽ അവർ ജീവനോടെ ഉണ്ടാവില്ല. ഇത് മനസിലാക്കണം. ഭാരതത്തിന്റെ മഹാ മനസ്കതയും മനുഷ്യത്വമാണിത്. എന്നാൽ പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് ഇവിടെ നിന്ന് വന്ന മുസ്ളീങ്ങൾ അങ്ങിനെ അല്ല.

അവർക്ക് അവിടെ ഭീഷണിയില്ല. അവർ ഇന്ത്യയിൽ നിന്നും അവരുടെ രാജ്യത്തേക്ക് മടങ്ങി പോകണം. അവർക്ക് ഇന്ത്യ പൗരത്വം നല്കില്ല. ലോകത്തോ ഓരോ രാജ്യങ്ങളും ആർക്കൊക്കെ പൗരത്വം നല്കണം നല്കരുത് എന്ന് തീരുമാനിക്കുന്ന നിയമം ഉണ്ട്. ഇന്ത്യയും അങ്ങിനെ ചെയ്യുന്നു. നമ്മൾ ഇന്ത്യക്കാരേ പോലെ പാക്കിസ്ഥാൻ മുസ്ളീങ്ങൾക്ക് സമത്വത്തിനു അവകാശം ഇല്ല. പാക്കിസ്ഥാൻ മുസ്ളീങ്ങൾക്ക് പൗരത്വം കൊടുക്കാൻ ഇന്ത്യയിൽ സമരം നടത്തുന്നത് വിഢിത്തരമാണ്‌ എന്നും അമിത്ഷാ വ്യക്തമാക്കി

ഇന്ത്യയിൽ ജനിച്ചിട്ടില്ലാത്ത മതവിഭാഗങ്ങളായ പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും പോലും പൗരത്വം തേടാൻ നിയമം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്ന് അമിത് ഷാ പറയുന്നു. അഖണ്ഡഭാരതത്തിൻ്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് നമ്മുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആധുനിക അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, മ്യാൻമർ, പാകിസ്ഥാൻ, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഏകീകൃത മഹത്തായ ഇന്ത്യയുടെ ആശയമാണ് അഖണ്ഡ ഭാരതം.

വിഭജന സമയത്ത് പാകിസ്ഥാനിലെ ജനസംഖ്യയുടെ 23 ശതമാനം ഹിന്ദുക്കളായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. “ഇപ്പോൾ അത് 3.7 ശതമാനമായി കുറഞ്ഞു. അവർ എവിടെ പോയി? ഇത്രയും പേർ ഇവിടെ വന്നില്ല. നിർബന്ധിത മതപരിവർത്തനം നടന്നു, അവരെ അപമാനിച്ചു, രണ്ടാംതരം പൗരന്മാരായി കണക്കാക്കി, അവർ എവിടെ പോകും? നമ്മുടെ പാർലിക്മെന്റിനും സർക്കാരിനും ഇത് കണ്ട് കൈയ്യും കെട്ടിയിരിക്കാൻ ആകില്ല.1951-ൽ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ”2011-ൽ ഇത് 10 ശതമാനമായി കുറഞ്ഞു. അവർ എവിടെ പോയി?“

”അഫ്ഗാനിസ്ഥാനിൽ 1992-ൽ ഏകദേശം 2 ലക്ഷം സിഖുകാരും ഹിന്ദുക്കളുമുണ്ടായിരുന്നു. ഇപ്പോൾ 500 പേർ അവശേഷിക്കുന്നു. അവർക്ക് അവരുടെ (മത) വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാൻ അവകാശമില്ലേ? ഭാരതം ഒന്നായിരുന്നപ്പോൾ അവർ നമ്മുടേതായിരുന്നു. അവർ നമ്മുടെ സഹോദരീസഹോദരന്മാരാണ്. ഒപ്പം അമ്മമാരും,” അദ്ദേഹം പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ഷിയാ, ബലൂച്, അഹമ്മദിയ മുസ്ലീങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ലോകമെമ്പാടും, ഈ കൂട്ടായ്മ ഒരു മുസ്ലീം ബ്ലോക്കായി കണക്കാക്കപ്പെടുന്നു. കൂടാതെ, മുസ്ലീങ്ങൾക്ക് പോലും ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം.

ഭരണഘടനയിൽ ഒരു വ്യവസ്ഥയുണ്ട്. അവർക്ക് അപേക്ഷിക്കാം. ദേശീയ സുരക്ഷയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ സർക്കാർ തീരുമാനമെടുക്കും, സാധുവായ രേഖകളൊന്നും കൂടാതെ അതിർത്തി കടന്ന മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക നിയമമാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷാ മറ്റൊരു കാര്യം എടുത്ത് പറഞ്ഞു. ലോകത്തേ ഏതൊരു മുസ്ളീമിനും ഇന്ത്യയിൽ നിയമാനുസൃതം പൗരത്വത്തിനു അപേക്ഷ നല്കാം. അവർക്ക് അതിനു നിയമം അനുവദിക്കുന്നു. ഒരു പാക്കിസ്ഥാൻ മുസ്ളീം ഇന്ത്യയിൽ ജോബ് വിസക്ക് നിയമാനുസൃതം വന്ന് 5 വർഷത്തിനു ശേഷം പൗരത്വ അപേക്ഷ നല്കാം. എന്നാൽ പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞ് കയറി വന്ന മുസ്ളീങ്ങൾക്ക് ഈ അവകാശം ഇല്ല. നോക്കൂ നമ്മൾ അനധികൃതമായി അതിർത്തി കടന്ന് വന്ന ആളുകൾക്കും അഭയാർഥികൾക്കും പൗരത്വം നല്കുന്നതാണ്‌ ഇപ്പോൾ പറയുന്നത്.

ഇത്തരത്തിൽ ജീവൻ രക്ഷിക്കാൻ അഭയാർഥികളായി ഓടി എത്തിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും പാഴ്സികളേയും ഇന്ത്യ പരിഗണിക്കുന്നു. എന്നാൽ മുസ്ളീങ്ങൾ അവരുടെ മുസ്ളീം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നുഴഞ്ഞ് കയറി വന്നിട്ട് പൗരത്വം ചോദിച്ചാൽ അതിന്റെ ഉത്തരം നോ എന്ന് തന്നെ ആയിരിക്കും എന്നും അമിത് ഷാ വ്യക്തമാക്കി