അട്ടപ്പാടിയില്‍ നായട്ട് സംഘം വനംവകുപ്പിന്റെ പിടിയില്‍, ആയുധങ്ങള്‍ പിടിച്ചെടുത്തു

പാലക്കാട്. അട്ടപ്പാടിയില്‍ ആറംഗ നായട്ട് സംഘം പിടിയില്‍. റിഷാദ്, സോബി, സമീര്‍, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ സിജോ എന്നിവരാണ് പിടിയിലായത്. അട്ടപ്പാടിയിലെ സാമ്പാര്‍കോഡ് വനത്തില്‍ നിന്നുമാണ് നായാട്ട് സംഘം പിടിയിലായത്. വനം വകുപ്പ് സംഘം നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

സംഘത്തില്‍ നിന്നും നിരവധി ആയുധങ്ങളും മൃഗങ്ങളുടെ മാംസാവശിഷ്ടങ്ങളും വനംവകുപ്പ് കണ്ടെത്തി. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആറ് പ്രതികളില്‍ നാല് പേര്‍ മലപ്പുറം സ്വദേശികളും രണ്ട് പേര്‍ അട്ടപ്പാടി സ്വദേശികളുമാണ്.

ഇവരുടെ പക്കല്‍ നിന്നും പുള്ളിമാനിന്റെ 100 കിലോ ഇറച്ചിയും നാടന്‍ തോക്കും വനംവകുപ്പ് പിടിച്ചെടുത്തു. ഈ മാസം വയനാട്ടില്‍ നിന്നും നായാട്ട് സംഘത്തെ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്.