ബിജെപിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം പ്രവചിച്ച് ആഗോള സാമ്പത്തിക ശാസ്ത്രജ്ഞൻ

ബിജെപി ഇക്കുറി ഒറ്റക്ക് 350 സീറ്റുകൾ നേടും എന്നും തമിഴ്നാട്ടിൽ 5 സീറ്റുകൾ വരെ നേടി അക്കൗണ്ട് തുറക്കും എന്നും സാമ്പത്തിക വിദഗ്ധനും സൈഫോളജിസ്റ്റും ആയ സുർജിത് ഭല്ല. അദ്ദേഹം ടി വി ചാനലിനു നല്കിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങിനെ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ ബി.ജെ.പി കാഴ്ച്ചവെക്കുക. ഘടക കക്ഷികൾ ഉൾപ്പെടെ 4ൽ 3 ഭൂരിപക്ഷം വരെ നേടും. ബാലികേറാ മലയായ തമിഴ്നാട്ടിൽ 5 സീറ്റുകൾ നേടും. എന്നാൽ കേരളത്തിൽ അദ്ദേഹം ബിജെപിക്ക് സീറ്റ് ഒന്നും പ്രവചിച്ചില്ല. കേരളത്തിൽ വീണ്ടും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകുമോ എന്ന ചോദ്യം ബാക്കിയുമായി.സുർജിത്ത് ഭല്ല നിസാരക്കാരനല്ല. നാല് പതിറ്റാണ്ടുകളായി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ട്രാക്ക് ചെയ്ത സാമ്പത്തിക വിദഗ്ധൻ ആണ്‌. 2019ലും ഇദ്ദേഹത്തിന്റെ പ്രചനം തെറ്റിയിരുന്നില്ല. പ്രതിപക്ഷമായ കോൺഗ്രസിന്, പാർട്ടിക്ക് 44 സീറ്റുകൾ ലഭിക്കുമെന്ന് ഭല്ല പറഞ്ഞു, 2019 ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2 ശതമാനം കുറവ്.

ബിജെപി ഒറ്റയ്ക്ക് ദേശീയ തലത്തിൽ 330 മുതൽ 350 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്ന്സുർജിത് ഭല്ല പറഞ്ഞു. വോട്ടർമാരുടെ മാനസികാവസ്ഥ വിശദീകരിക്കുന്ന ഹൗ വി വോട്ട്‘ എന്ന തൻ്റെ പുതിയ പുസ്തകം ചൂണ്ടിക്കാട്ടിയായിരുന്നു സുർജിത്തിന്റെ വിലയിരുത്തൽ. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ബിജെപിക്ക് 330 മുതൽ 350 വരെ സീറ്റുകൾ സ്വന്തമായി ലഭിക്കണം. ഇത് ബിജെപി മാത്രമാണ്, സഖ്യകക്ഷികളെ ഉൾപ്പെടുത്താതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തുന്ന പാർട്ടി അത് കാണുമെന്ന് സമ്മതിച്ചുകൊണ്ട് ഭല്ല പറഞ്ഞു. 2019ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ 5 മുതൽ 7 ശതമാനം വരെ സീറ്റുകൾ വർധിച്ച് ബിജെപി ലോകത്തേ ഏറ്റവും ജനപ്രിയ പാർട്ടിയായി തുടരും എന്നും പറയുന്നു.

വീണ്ടും പറയട്ടേ. കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് പ്രതീക്ഷ നല്കുന്നതല്ല ഈ പഠന റിപോർട്ട്. കേരളത്തിൽ അവസാന റൗണ്ടിലേക്ക് പോകുമ്പോൾ ബിജെപിക്ക് ശക്തമായ തിരിച്ചടിയും അടി ഒഴുക്കും ചൂണ്ടിക്കാട്ടുന്നു. 2 മുഖ്യമന്ത്രിമാരേ പിടിച്ച് ജയിലിൽ ഇട്ട് നടത്തുന്ന തിരഞ്ഞെടുപ്പാണിത്. സോറനും കെജരിവാളും ജയിലിൽ ആണ്‌. എന്നാൽ അതിനു മുമ്പ് കുറ്റാരോപിതനായ കേരള മുഖ്യമന്ത്രി ഇപ്പോഴും സ്വന്തന്ത്രനാണ്‌. ലാവലിൻ കേസിൽ 6 വർഷമായി അപ്പീൽ നീട്ടികുണ്ടു പോവുകയാണ്‌ സി ബി ഐ. സ്വർണ്ണ കടത്തിലും ലൈഫ് മിഷനിലും കരിമണലിലും എല്ലാം വീണ്‌ കിടക്കുന്ന കേരള മുഖ്യമന്ത്രിയും കുടുംബവും അറസ്റ്റും കേസും ഇല്ലാതെ രക്ഷപെട്ടത് ഇപ്പോൾ കേരളത്തിൽ ബിജെപിയെ തിരിഞ്ഞ് കുത്തുകയാണ്‌. പിണറായി സർക്കാരിനെതിരായ ബദലും പ്രതിരോധവും ബിജെപിക്ക് ആകാൻ ആകില്ലെന്നും വിലയിരുത്തൽ വരികയാണ്‌

ഈ വിമർശനങ്ങൾ നിലനില്ക്കെയാണ്‌ പുതിയ റിപോർട്ടും ഇപ്പോൾ വന്നിരിക്കുന്നത്. തമിഴുനാട്ടിൽ പോലും 5 സീറ്റുകൾ നേടുമെന്ന് പറയുന്ന ബിജെപിയുടെ കേരളത്തിലെ അവസ്ഥ ഇപ്പോൾ പ്രവചനത്തിനു പുറത്താണ്‌.

പ്രതിപക്ഷ സഖ്യമായ ഇൻഡിയാ മുന്നണിക്ക് ശോഭിക്കാൻ ആകില്ലെന്നും സുർജിത് ഭല്ല പറഞ്ഞു. കാരണം ഒരു നേതാവു പൊലും അവർക്ക് ഇല്ല. 10ലധികം പ്രധാനമന്ത്രി സ്ഥനാർഥികൾ ആണ്‌. പ്രതിപക്ഷ) സഖ്യത്തിലെ പ്രശ്നം നേതൃത്വമാണ്. പ്രതിപക്ഷം ജനശ്രദ്ധ നേടുന്നതോ ഏകദേശമോ ആയ ഒരു നേതാവിനെ തിരഞ്ഞെടുത്തിരുന്നെങ്കിൽ. പ്രധാനമന്ത്രി മോദിയുടെ താര മൂല്യം ഇടിയുമായിരുന്നു. എന്നാൽ താര മൂല്യം ഉള്ള ഒരു നേതാവ് ഇൻഡിയാ സഖ്യത്തിനില്ല.പരമ്പരാഗതമായി ബിജെപി ദുർബലമായ പാർട്ടിയായ തമിഴ്‌നാട്ടിൽ ബിജെപി അഞ്ച് സീറ്റെങ്കിലും നേടുമെന്ന് അദ്ദേഹം പ്രവചിച്ചു. “എല്ലായിടത്തും, തമിഴ്‌നാട്ടിൽ ബിജെപി അഞ്ചിൽ കൂടുതൽ സീറ്റുകൾ നേടിയാൽ ഞാൻ അത്ഭുതപ്പെടാനില്ല.

മോദിയുടെ കീഴിൽ ഇന്ത്യ ഏറെ വളർന്നു എന്നും ദാരിദ്യം കുറഞ്ഞു എന്നും സുർജിത് ഭല്ല പറഞ്ഞു.ദാരിദ്ര്യത്തിൻ്റെ പഴയ നിർവചനമനുസരിച്ച് 1 ശതമാനം അല്ലെങ്കിൽ 14 ദശലക്ഷം ദരിദ്രരാണ്. മുമ്പ് ഇത് 30 കോടിയോളം ആയിരുന്നു.മുമ്പ് ജനസംഖ്യയുടെ നാലിലൊന്ന് ദരിദ്രരായി ദരിദ്രർ ആയിരുന്നു. ഇന്നത് മാറി.ദാരിദ്ര്യം ഇപ്പോൾ ആപേക്ഷികമാണ്, ഇനി സമ്പൂർണ്ണമല്ല,തിങ്ക് ടാങ്ക് സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ ഡാറ്റ വിശ്വസനീയമല്ലെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു, കൂടാതെ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ ലക്ഷ്യമിട്ട് സിഎംഐഇ ഡാറ്റ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതിനെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.