ലോണടയ്ക്കാനൊക്കെ അച്ഛനു പൈസ കൊടുക്കും, ഗോപിക പറയുന്നു

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഗോപിക. സാന്ത്വനം എന്ന പരമ്പരയില്‍ അഞ്ജലി എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ് നടി. ബാലേട്ടനില്‍ ബാലതാരമായി എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ നടിയുടെ സഹോദരി കീര്‍ത്തനയും അഭിനയിച്ചിരുന്നു. നടി ആധ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത് ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ്.

ഷാജി കൈലാസിന്റെ ‘ശിവം’ എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അഭിനയ അരങ്ങേറ്റം. സ്‌കൂള്‍ കലോത്സവത്തിനു നാടകം, തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാന്‍സ് ഒക്കെയായി ഏറെ സജീവമായിരുന്നു നടി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഗോപികയും കീര്‍ത്തനയും. ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ് ഗോപിക. കീര്‍ത്തന എഞ്ചിനീയറിംഗ് പഠിക്കുകയാണ്. സീരിയല്‍ രംഗത്ത് ഇരുവരും സജീവമാണ്. തന്റെ രണ്ടാം വരവിലും നിമിത്തമായത് അനുജത്തിയെന്ന് പറയുകയാണ് ഇപ്പോള്‍ ഗോപിക. ഒരു മാധ്യമത്തോടാണ് നടിയുടെ പ്രതിതകരണം.

സാന്ത്വനത്തിലെ എല്ലാവരും ഒരു കുടുംബം പോലെയാണ്. മാത്രമല്ല ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് തങ്ങള്‍ക്ക് നല്കുന്നത്. സജിന്‍ ചേട്ടന്റെ സപ്പോര്‍ട്ട് എടുത്തുപറയേണ്ടതാണ്. ചേട്ടന്റെ റിയല്‍ വൈഫ് ഷഫ്‌ന ചേച്ചിയും സൂപ്പറാണ്. ഞങ്ങള്‍ നാലുപേരുമാണ് ലൊക്കേഷനിലെ ഗ്യാങ്ങെന്നും ഗോപിക പറയുന്നു.

അഭിനയം, പ്രാക്ടീസ്… പ്രതിഫലമൊക്കെ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് പൈസ അത്യാവശ്യം ചെലവാക്കുന്ന കൂട്ടത്തിലാണ് താനെന്നാണ് ഗോപികയുടെ മറുപടി. സീരിയലിനു വേണ്ടിയുള്ള കോസ്റ്റ്യൂം ഷോപ്പിങ്ങുണ്ട്. ലോണടയ്ക്കാനൊക്കെ അച്ഛനു പൈസ കൊടുക്കും. കുറച്ചു സേവിങ്‌സുമുണ്ട്.-ഗോപിക പറഞ്ഞു.