സർക്കസുകാർ അടിച്ചോണ്ട് പോവുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പേടിയായിരുന്നു- ​ഗിന്നസ് പക്രു

പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.

മുമ്പ് ഒരു അഭിമുഖത്തിൽ ജോക്കർ എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും സർക്കസുകാരെ ഭയന്നിരുന്നതിനെ കുറിച്ചും പക്രു തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് സർക്കസുകാർ തന്നെ അടിച്ചോണ്ട് പോവുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊരു പേടി തനിക്ക് ഉണ്ടായിരുന്നു. സർക്കസ് വണ്ടി കണ്ടാൽ താൻ ഓടും. കിഡ്‌നാപ്പ് ചെയ്യുമോ എന്നായിരുന്നു അന്ന് പേടി. പക്ഷേ ജോക്കർ സിനിമ കഴിഞ്ഞതോടെ താൻ സർക്കസിനെ ഭയങ്കരമായി ആസ്വദിക്കാൻ തുടങ്ങി.

അങ്ങനെ സർക്കസ് ഇഷ്ടമായി പോയി. ആ സിനിമയിലൂടെയാണ് ബഹദൂറിക്കയുമായി അടുക്കുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്, പഴയ കഥകളൊക്കെ ഇക്ക തനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ശരിക്കും ഒരു സർക്കസ് കൂടാരത്തിൽ പോയ അനുഭവമായിരുന്നത്. സർക്കസ് കണ്ടിരുന്നു. അവിടുത്തെ ജോക്കർമാരുടെ പ്രകടനം കണ്ടു.

തന്റെ കൂടെയുള്ളവരിൽ താനും ദിലീപേട്ടനും മാളച്ചേട്ടനും മാത്രമാണ് സർക്കസ് അറിയാത്തത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സർക്കസ് കളിക്കുന്നവരാണ്. അവരുടെയൊപ്പം നമ്മൾ വേറിട്ടതായി തോന്നരുത്. അതെല്ലാം പഠിച്ചെടുത്തു