എടാ മോനെ.. ഹാപ്പി അല്ലേ? പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം, കുറിപ്പുമായി പി രാജീവ്

പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് പി രാജീവ്. ‘എടാ മോനെ.. ഹാപ്പി അല്ലേ? പ്രേമലു 2 സിനിമയുടെ പ്രഖ്യാപന വേളയിൽ പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം’ എന്ന് പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ഫഹദ് ചിത്രമായ ആവേശം പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രത്തിലെ ഡയലോഗുമായാണ് മന്ത്രി ചിത്രം പങ്കുവച്ചത്. 100 കോടി നേട്ടത്തിന് പിന്നാലെ ‘പ്രേമലു 2’ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കമ്പനിയായ ഭാവന സ്റ്റുഡിയോസ്.

2025-ലാണ് ചിത്രത്തിന്റെ റിലീസ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഒടിടിയിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ നേടുകയാണ്.

നസ്ലെൻ, മമിത ബൈജു കോമ്പോ വീണ്ടുമൊന്നിക്കുകയാണ്. 2025-ലാണ് ചിത്രത്തിന്റെ റിലീസ്. രണ്ടാം ഭാഗം വരുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആളുകൾ ചിത്രത്തെ നോക്കികാണുന്നത്. റോം- കോം വിഭാഗത്തിലിറങ്ങിയ ചിത്രം ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.