വടക്കും നാഥ ക്ഷേത്ര മൈതാനിയിൽ പൊതു പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി

തൃശൂര്‍. വടക്കുംനാഥ ക്ഷേത്ര മൈതാനത്തില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി. നിരന്തരമായി ഹൈക്കോടതി വിധി ലംഘിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായിട്ടുള്ള ഭക്തജനങ്ങളുടെ വികാരമാണ് നടപ്പായതെന്നും അവര്‍ പറഞ്ഞു. ക്ഷേത്ര മൈതാനത്തിലെ പൊതുപരിപാടികളും സാമൂഹിക വിരുദ്ധരുടെ ശല്യവും കാരണം ഭക്തര്‍ ബുദ്ധിമുട്ടിലായിരുന്നു.

ക്ഷേത്ര മൈതാനത്തെ പരിപാവനത കാത്ത് സൂക്ഷിക്കുവാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ക്ഷേത്ര പരിസരത്തെ അനധികൃത പാര്‍ക്കിംഗ് നിര്‍ത്തലാക്കണം സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു. വിഷയത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചു.