കുടുംബപ്രശ്നം, കണ്ണൂരിൽ നടുറോഡിൽ ഭാര്യയുടെ കഴുത്തറുത്തു, ഭർത്താവ് പിടിയിൽ

കണ്ണൂര്‍: കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇരിട്ടിയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങൾ കാരണം തമ്മിൽ പിരി‍ഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും.

കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ പേപ്പർ നൽകാനുണ്ടെന്ന് പറഞ്ഞ് ബുധനാഴ്ച രാവിലെ സജിതയെ വിളിച്ചു വരുത്തുകയും, കുട്ടിയുടെ മുന്നിൽ വച്ചായിരുന്നു ആക്രമിക്കുകയും ആയിരുന്നു. കഴുത്തിൽ പരിക്കേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.