കാസര്‍കോട് ഭാര്യയെ വെടി വെച്ച്‌ കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് ഭാര്യയെ വെടി വെച്ച്‌ കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. വടക്കേ കരയിലെ വിജയന്റെ ഭാര്യ ബേബി (35) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കാനത്തൂര്‍ വടക്കേകരയിലാണ് സംഭവം.

ബേബിയെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജയനെ വീടില്‍ നിന്നും 200 മീറ്റര്‍ അകലെ സ്വകര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ ഇവര്‍ ബേബിയുടെ വീടായ കുണ്ടംകുഴിയിലാണ് താമസിച്ചിരുന്നത്. പിന്നീട് വിജയന്‍ സ്വന്തം നാടായ കാനത്തൂര്‍ വടക്കേ കരയില്‍ വീടും സ്ഥലവും വാങ്ങി താമസമാരംഭിക്കുകയായിരുന്നു.