ലൈംഗിക സുഖത്തിന് പുതു മാര്‍ഗം തേടി യുവാവ്, പിന്നാലെ മരണത്തിലേക്ക്

നാഗ്പുര്‍/; കാലം മാറുന്നതോടെ പുത്തന്‍ രീതികളും പാശ്ചാത്യ ലൈംഗിക രീതികളും പിന്തുടരുന്ന സമൂഹമായി മാറുകയാണ് ഇന്ത്യയിലെ ജനത. അത്തരത്തില്‍ പുതുമാര്‍ഗം തേടി സ്വന്തം ജീവന്‍ തന്നെ നഷ്ടമായിരിക്കുകയാണ് ഒരു യുവാവിന്. ലൈംഗിക ബന്ധത്തിനായി വ്യത്യസ്ത മാര്‍ഗ്ഗം തേടിയ യുവാവ് കഴുത്തില്‍ കെട്ടിയ കയര്‍ മുറുകി മരണപെട്ടു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ഖപര്‍ഖേഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാഗ്പുര്‍ സ്വദേശിയായ മുപ്പതുകാരന്‍ ലൈംഗിക ബന്ധത്തിനിടെ കഴുത്തില്‍ കെട്ടിയ കയര്‍ മുറുകിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. മരണപ്പെട്ട യുവാവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും തമ്മില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി അടുത്ത ബന്ധത്തിലാണ്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ സ്ത്രീയുമായി യുവാവ് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനായി വ്യത്യസ്ത മാര്‍ഗ്ഗം സ്വീകരിക്കുന്നതിനായി സ്ത്രീ യുവാവിനെ ഒരു കസേരയില്‍ കയറുപയോഗിച്ച് ബന്ധിച്ചിരുത്തുകയായിരുന്നു. കയ്യും കാലും ഒപ്പം കഴുത്തിലും നൈലോണ്‍ റോപ്പ് ഉപയോഗിച്ചായിരുന്നു കെട്ടിയത്.

സ്ത്രീ ബാത്ത് റൂമില്‍ പോയി മടങ്ങി എത്തുമ്പോള്‍,യുവാവ് കെട്ടിയിരുന്ന കസേരയുടെ മറിഞ്ഞു വീണു മരിച്ചു കിടക്കുന്നതാണ് കാണുന്നത്. യുവാവിനെ കെട്ടിയിട്ടിരുന്ന കസേര മറിയുകയും കഴുത്തിലെ കുരുക്ക് മുറുകുകയുമായിരുന്നു. ബാത്ത് റൂമില്‍ നിന്നും മടങ്ങിയെത്തിയ സ്ത്രീ ചലനമറ്റ് കിടക്കുന്ന യുവാവിനെ കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കാന്‍ ലോഡ്ജ് ജീവനക്കാരുടെ സഹായം തേടുകയായിരുന്നു. പോലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചത്. ലോഡ്ജ് അധികൃതര്‍ തന്നെ നല്‍കിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അപകടമരണത്തിനാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീയുടെയും മരിച്ച യുവാവിന്റെയും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജ് മാനേജര്‍, വെയിറ്റര്‍മാര്‍, റൂം സര്‍വീസ് ബോയ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.