ബീഫ് വിഷയം ഇത്ര ചർച്ചയാക്കിയത് എന്തിനെന്നറിയില്ല, ഇതിന്റെയൊന്നും പിന്നാലെ ഞാനില്ല – നിഖില

സമകാലീകമായ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ ഒട്ടും മടി കാണിക്കാത്ത ചുരുക്കം നടിമാരിൽ ഒരാളാണ് നിഖില വിമൽ എന്ന് തന്നെ പറയണം. നേരത്തെ ബീഫ് വിഷയത്തിലും ഇപ്പോഴത്തെ, കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ഒക്കെ നിഖില തുറന്നു പറയുന്നത് ഈ നിലപാടോടെയാണ്. ഈ രണ്ട് വിഷയങ്ങളിലെയും അഭിപ്രായങ്ങൾ പുരത്ത് വരുമ്പോൾ നിഖിലക്ക് നേരെ വ്യാപകമായ സൈബർ ആക്രമണങ്ങൾ ഉണ്ടായി. സോഷ്യൽ മീഡിയകളിൽ നിരവധി വിമർശനങ്ങൾ ഉയർന്നപ്പോഴൊക്കെ തന്റെ നിലപാടിൽ ഉറച്ച് നിൽക്കാനാണ് നിഖില ധൈര്യം കാട്ടിയത്.

ഇപ്പോൾ, ആവശ്യമില്ലാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയ വീണ്ടും വീണ്ടും ചർച്ച ചെയ്യുന്നതെന്ന് പറഞ്ഞിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ ഉണ്ടാക്കുന്നതൊന്നും ഒരു ചർച്ചയ്ക്ക് ആവശ്യമായ വിഷയമായിട്ട് തനിക്ക് തോന്നിയിട്ടില്ലെന്നും ഒരു സംഭവത്തെ കണ്ടിട്ട് അത് വിടാൻ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും നിഖില ഓർമ്മപ്പെടുത്തുന്നു. അതിൽ ഇരുന്ന് ചർച്ച ചെയ്യുകയോ അതിന്റെ പേരിൽ വേറെ നാല് അഭിമുഖങ്ങൾ കൊടുക്കുകയോ ചെയ്യുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും നിഖില പറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ നടക്കുന്ന ചർച്ചകളോട് എന്താണ് പ്രതികരണമെന്ന ചോദ്യത്തിനു ഒരു യുട്യൂബ് ചാനലിനോടായിരുന്നു നിഖിലയുടെ പ്രതികര ഉണ്ടായത്.

‘ബീഫിന്റെ കാര്യം ആളുകൾ കുറെ ദിവസം ചർച്ച ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നു, എന്തിനാണ് ഇത് ഇത്ര വലിയ ചർച്ചയാക്കുന്ന തെന്ന്. കാരണം, അത് അത്ര വലിയ ഒരു കാര്യമൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുന്ന ഒരാളല്ല ഞാൻ. ഞാൻ പറയുന്നത് എനിക്ക് പറയാനുള്ള കാര്യമാണ്. അതല്ലാതെ മനഃപൂർവ്വം പറയുന്നതോ ഇത് പറഞ്ഞാൽ ഇങ്ങനെയാകും എന്ന് കരുതി പറയുന്നതോ അല്ല’, നിഖില പറഞ്ഞിരിക്കുന്നു.