ഇടുക്കി എയർസ്ട്രിപ്പ്; നാല് വിമാനം അനുവദിച്ചു, ശബരിമല തീർഥാടന ടൂറിസവും പരിഗണനയിൽ

ഇടുക്കി. വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനം പറന്നിറങ്ങിയതോടെ എയര്‍സ്ട്രിപ്പിലേക്ക് നാല് വിമാനങ്ങള്‍ അനുവദിച്ചു. പരീക്ഷണ പറക്കലിന്റ വിവരങ്ങള്‍ സര്‍ക്കാരിന് പൈലറ്റുമാര്‍ നല്‍കിയശേഷം ബാക്കി ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വിമാനങ്ങള്‍ എയര്‍സ്ട്രിപ്പിലെത്തും. എന്‍സിസി കേഡറ്റപകള്‍ക്ക് പരിശീലനം നല്‍കുക എന്ന ഉദേശത്തോട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചതാണ് എയര്‍ സ്ട്രിപ്പ്.

റണ്‍വേയില്‍ നിന്നും പരീക്ഷണ പറക്കല്‍ വീജയിച്ചതോടെ കുട്ടികള്‍ക്ക് ഇവിടെ നിന്നും പരിശീലനം നല്‍കി തുടങ്ങും. എപ്പോള്‍ വേണമെങ്കിലും അപകടം ഉണ്ടാകാവുന്ന ജില്ലയില്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുവാന്‍ ഹെലികോപ്റ്റര്‍ ഇവിടെ സജ്ജീകരിക്കുവാന്‍ സര്‍ക്കാരിന് പ്ലാനുണ്ടെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. ശബരിമലയിലേക്ക് എയര്‍സ്ട്രിപ്പില്‍ നിന്നും അധികദൂരം ഇല്ലാത്തതിനാല്‍ തീര്‍ഥാടന ടൂറിസത്തിനും കൂടുതല്‍ ഗുണരമാണെന്ന് അദ്ദേഹം പറഞ്ഞു.