വൈദ്യുതി മോഷണം പോലീസുകാരുടെ ഭാര്യമാരുടെ ജ്യൂസ്‌ കടയുടെ ഫ്യൂസ് ഊരി KSEB

തിരുവനന്തപുരം : പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ സൈഡിൽ പോലീസുകാരുടെ ഭാര്യമാർ നടത്തിയ അനധികൃത ഷോപ്പിൻ്റെ ഫ്യൂസ് KSEB ഊരി. അനധികൃതമായി പ്രവർത്തിച്ചിരുന്ന മുളയ്ക്കൽ എന്ന ജ്യൂസ്‌ ഷോപ്പിന്റെ ഫ്യൂസ് ആണ് kseb ഊരിയത്. വൈദ്യുതി കണക്ഷൻ എടുക്കാതെ സ്റ്റേഡിയത്തിലെ വൈദ്യുതി മോഷ്ടിച്ചതാണ് കാരണം.

ഇതേ സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിൽ ഉള്ള 2 പോലീസുകാരുടെ ഭാര്യമാരുടെ പേരിൽ ബിനാമി ആയി നടത്തിയിരുന്നതാണ് ഈ ഷോപ്പ്. KSEB കന്റോൺമെന്റ് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. സ്റ്റേഡിയത്തിൽ വരുന്നവർ ഉൾപ്പടെ എത്തുന്ന തിരക്കുള്ള കടയാണ് മുളയ്ക്കൽ.

ജ്യൂസ് തന്നെയാണ് ഇവിടുത്തെ മെയിൻ. ചൂട് കാലമായതോടെ തിരക്കായിരുന്നു ഇവിടെ. വൈകുന്നേരങ്ങളിൽ ഉൾപ്പടെ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. ഇതിനിടെയാണ് കട അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.