വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടിയാണത്: മഞ്ജു വാര്യര്‍

മലയാളത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രിയ നടിയെന്ന സ്ഥാനമുറപ്പിച്ച നായികയാണ് മഞ്ജു വാര്യര്‍. നിഷ്‌കളങ്കമായ പുഞ്ചിരിയും പ്രായത്തെ വെല്ലുന്ന സൗന്ദര്യവും മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കാൻ മഞ്ജുവിന് അവസരമൊരുക്കി. ഒരിടവേളക്ക് ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളത്തിൽ പകരക്കാരില്ലാത്ത താരസാന്നിധ്യമായി നിറയുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകളെ വളരെ പ്രാധാന്യത്തോടെയാണ് മഞ്ജു കാണുന്നത്. നെഗറ്റീവ് കമന്റുകളൊന്നും തന്നെ വ്യക്തിപരമായി ബാധിക്കാറി ല്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. നെഗറ്റീവ് കമന്റാണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്ന് നോക്കാറുണ്ടെന്നും മഞ്ജു പറയുന്നു. അത്തരത്തിലുള്ള ചില കമന്റുകളൊക്കെ വ്യക്തിപരമായി തന്നെ വേദനിപ്പിക്കാനുള്ളതാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.

കഴമ്പുണ്ടെങ്കില്‍ നെഗറ്റീവ് കമന്റുകൾക്ക് കാരണമാകുന്ന വിഷയങ്ങളിൽ ഇംപ്രൂവ് ചെയ്യാന്‍ മഞ്ജു വാര്യ ശ്രമിക്കാറുണ്ട്. ഇത്തരം അഭിപ്രായങ്ങളിലൂടെയാണ് ചിലപ്പോഴൊക്കെ താന്‍ അറിയാതെ തന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും വ്യക്തിപരമായി വേദനിപ്പിക്കാന്‍ പറയുന്നവയെ തിരിച്ചറിയാന്‍ കഴിയാറുണ്ടെന്നും മഞ്ജു പറയുന്നു.

കണ്‍സ്ട്രക്ടീവ് ക്രിട്ടിസിസത്തെ മഞ്ജു വാര്യര്‍ സ്വാഗതം ചെയ്യും.’ആദ്യമൊക്കെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തോപോലെ ആകുമായിരുന്നു, എന്നാല്‍ പിന്നീട് അതൊക്കെ ഒരു പ്രത്യേകതരം മാനസികാവസ്ഥയാണെന്ന് തിരിച്ചറിയാനുള്ള പക്വത വന്നു’ മഞ്ജു പറഞ്ഞു.

നല്ല രീതിയില്‍ ആര് എന്ത് അഭിപ്രായം പറഞ്ഞാലും അതിനെ വളച്ചൊടിച്ച് ഒരു രാഷ്ട്രീയമോ മതമോ ഒക്കെയായി കൂട്ടിക്കുഴക്കുന്ന പ്രവണത കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉണ്ട്. നമ്മള്‍ പോലും കാണാത്ത രീതിയിലാണ് ഇവയെല്ലാം കൂട്ടിക്കുഴച്ച് വളച്ചൊടിക്കുന്നത്. മഞ്ജു പറഞ്ഞു.

പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായം പറയുമായിരുന്നു. എന്നാല്‍ ഇന്ന് അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല അത് ചിത്രീകരിക്കുന്നത്. അപ്പോള്‍ ആവശ്യമുള്ളിടത്ത് മാത്രം സംസാരിച്ചാല്‍ മതിയെന്നാണ് മഞ്ജു വാര്യർ പറയുന്നത്.