ബിഗ് ബോസിൽ നിന്ന് ജാൻമോണി പുറത്ത്

ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്ന് ഒരു മത്സരാർഥി കൂടി പുറത്ത്. ട്രാൻസ് പേഴ്‌സണും മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമോണിയാണ് ഇന്ന് പുറത്തായത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തിയാണ് ജാൻമോണി എവിക്‌ട് ആയ വിവരം അറിയിക്കുന്നത്.
പ്രേക്ഷക വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ജാൻമോണിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നു പുറത്തേക്ക് പോകേണ്ടി വന്നത്. ആറാം വാരത്തിലേക്ക് എത്തുമ്പോഴാണ് ജാൻമോണിയുടെ എവിക്ഷൻ.

വിഷു പ്രമാണിച്ച്‌ കഴിഞ്ഞ ആഴ്ച എവിക്ഷൻ നടന്നിട്ടില്ല. അതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജാൻമോണിക്ക് ഒപ്പം മറ്റൊരു മത്സരാർഥിയെ കൂടെ പുറത്താക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയായിരിക്കും അടുത്ത എവിക്ഷൻ.