എന്റെ വിഷയങ്ങള്‍ പറയാനുള്ള തന്റേടവും സംസാരശേഷിയും എനിക്കുണ്ട്, ജസ്ല മാടശേരി പറയുന്നു

കഴിഞ്ഞ ദിവസം സാബുമോനും ദിയ സനയും ചേര്‍ന്ന് ജസ്ല മാടശേരിയെ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചു എന്ന് വെളിപ്പെടുത്തി വിനോ സെബാസ്റ്റ്യന്‍ എന്നയാള്‍ രംഗത്ത് എത്തിയിരുന്നു.ജസ്ലയെ വീഡിയോ കോള്‍ ചെയ്ത് കുടുക്കാന്‍ സുഹൃത്ത് കൂടിയായ ദിയ സനയും സാബുമോനും ചേര്‍ന്ന് ശ്രമിച്ചു എന്നായിരുന്നു വിനോ ആരോപിച്ചത്.ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണമായി രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല.

ജസ്ലയുടെ കുറിപ്പ്,എന്റെ രാഷ്ട്രീയം.ലൈംഗീകത പറയുന്നതിലാണ് സമൂഹത്തിന്റെ പുരോഗമനചിന്തയുടെ അളവുകോല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.Sexual politics സംസാരിക്കാത്തവര്‍ പുരോഗമനസമൂഹത്തിനെതിരാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല…അതൊരു ചോയ്‌സ് ആണ്.പറയാന്‍ താത്പര്യമുള്ള വിഷയങ്ങള്‍ ഓരോരുത്തരും പറയുന്നു എന്ന് മാത്രം.സെക്ഷ്വല്‍ പൊളിട്ടിക്‌സ് പറയുകയും ചെയ്യുകയും ചെയ്യുന്നവര്‍ അതുമായി മുന്നോട്ട് പൊക്കോളൂ.ആരെങ്കിലും എതിര്‍ത്തോ?ഞാനത് പറയുന്നില്ല എന്നത് കൊണ്ട്.എന്റെ ആശയങ്ങളിലെ പതിരന്വേശിക്കാന്‍ ആരും നിക്കണ്ട.എന്റെ രാഷ്ട്രീയം കേവലം ലൈംഗീക വിഷയങ്ങളില്‍ ഒതുങ്ങുന്നതല്ല.എനിക്ക് താത്പര്യമില്ലാത്ത വിഷയമാണ്.ഞാന്‍ സമൂഹത്തെ കുറിച്ചും.സാമൂഹികമാറ്റങ്ങളെ കുറിച്ചും.ശാസ്ത്രസമൂഹത്തെ കുറിച്ചും.സാമൂഹ്യ തുല്ല്യതയെ കുറിച്ചും.സഹജീവികളെ കുറിച്ചും.സമകാലികരാഷ്ട്രീയത്തെ കുറിച്ചും.ചരിത്രങ്ങളെ കുറിച്ചും.മനുഷ്യ മനസ്സുകളെ കുറിച്ചും.വൈകാരിക തലങ്ങളെ കുറിച്ചും.മതം ഇല്ലാതാക്കിയ സാമൂഹ്യപുരോഗതിയെ കുറിച്ചുമൊക്കെയാണ് സംസാരിക്കാനാഗ്രഹിച്ചിട്ടുള്ളതും സംസാരിച്ചിട്ടുള്ളതും.ഇനിയങ്ങോട്ടും അങ്ങനെത്തന്നാവും.അതിലൊന്നും ആരും ഇടപെടരുത്.പിന്നെ എന്റെ വിഷയങ്ങള്‍ പറയാനുള്ള തന്റേടവും സംസാരശേഷിയും എനിക്കുണ്ട്.സസ്‌നേഹം.