ജൂനിയർ ചിരുവിന് രണ്ടാം പിറന്നാൾ, ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മേഘ്‌ന രാജ്. താരം ഗർഭിണി ആയിരിക്കെയാണ് നടിയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരിച്ചത്. ജൂനിയർ ചിരഞ്ജീവിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും താത്പര്യം കാട്ടാറുണ്ട്. മകനെ ഒരു നോക്ക് കാണുന്നതിന് മുമ്പ് ചിരഞ്ജീവി സർജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു.

ഇന്ന് ജൂനിയർ ചീരുവിന് രണ്ടാം പിറന്നാളാണ്. മകന് ആശംസകൾ നേർന്നുകൊണ്ട് മകനൊപ്പമുള്ള ചില സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്ന രാജ്. ‘എന്റെ അനുഗ്രഹം! ഞങ്ങളുടെ കുഞ്ഞിന് 2 വയസ്സ്!’. എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത് ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാൾ. കുഞ്ഞുചീരുവിന് പിറന്നാൾ ആശംസകൾ കൊണ്ട് നിറയുകയാണ് ചിത്രത്തിന് താഴെ. ഒരു നവരാത്രി നാളിലാണ് ജൂനിയർ ചീരു എന്ന റായന്റെ ജനനം

റയാന്റെ ആദ്യ വിജയദശമി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും കഴിഞ്ഞ ദിവസം മേഘ്ന പങ്കുവച്ചിരുന്നു. കഴിഞ്ഞ കൊല്ലം നവരാത്രി നാളിലാണ് ജൂനിയർ ചീരു എന്ന റയാന്റെ ജനനം. നവരാത്രി ആഘോഷങ്ങൾക്കായി ഒരുക്കിയ ബൊമ്മക്കൊലുവിന് മുന്നിലിരുക്കുന്ന മകന്റെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. അതുപോലെ മകന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും മേഘ്ന പോസ്റ്റ് ചെയ്തിരുന്നു. മകന്റെ ഓരോ വിശേഷവും ആരകാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറ്.

2020 ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്. പത്ത് വർഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരാവുന്നത്. ആദ്യം ഹിന്ദു ആചാരപ്രകാരവും മേയ് രണ്ടിന് ക്രിസ്ത്യൻ ആചാരപ്രകാരവും വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്.