ഒരു താര പുത്രി കൂടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു

ഒരു താര പുത്രി കൂടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നടന്‍ കലാഭവന്‍ നാവാസിന്റെയും നടി രഹ്നയുടെയും മകളാണ് അഭിനയ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്ന താരപുത്രി. കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലൂടെയാണ് നവാസിന്റെ പുത്രി നഹറിന്‍ നവാസ് അഭിനയ രംഗത്തെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ജിഥിന്‍ പ്രകാശ് ആണ്. ചിത്രത്തില്‍ നായികയായിട്ടാണ് നഹറിന്‍ എത്തുക.

അനാഥാലയത്തില്‍ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ നവാസ് അവതരിപ്പിക്കുന്നത്. നടി ദുര്‍ഗകൃഷ്ണയാണ് കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമയിലെ മറ്റൊരു നായിക ആയി എത്തുന്നത്.അബൂബക്കര്‍ എന്ന നടന്റെ മകനാണ് നവാസ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകളും പാരമ്പര്യത്തിലൂടെ അഭിനയരംഗത്തെത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നഹറിന്റെ അമ്മ രഹ്നയും അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു.