ബാലുവിന്റെ ഘാതകരെ സിബിഐ സംരക്ഷിക്കുന്നുവോ? നാണം കെട്ട സിബിഐ കൊല നേരിട്ട് കണ്ട എന്റെ മൊഴി തള്ളിക്കളഞ്ഞെ ന്ന് സോബി ജോര്‍ജ്‌ balabhaskar

ബാലഭാസ്‌കറിന്റെ (balabhaskar) മരണവുമായി ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിയാണ് കലാഭവന്‍ സോബി ജോര്‍ജ്. ഇപ്പോഴിതാ വീണ്ടും വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് സോബി ജോര്‍ജ്. സിബി ഐയെ നിശിതമായി വിമര്‍ശിക്കുകയാണ് സോബി ജോര്‍ജ്. എന്നെ ബ്രെയിന്‍മാപ്പ് ചെയ്യണമെന്ന് പലതവണ പറഞ്ഞു. പക്ഷെ നാണം കെട്ട തന്തയ്ക്ക് പിറക്കാത്ത സിബി ഐ എന്നെ നുണപരിശോധനയ്ക്കാണ് വിധേയനാക്കിയത്. എന്നിട്ട് സിബി ഐ പത്രക്കാരോട് പറഞ്ഞത് ഞാന്‍ പറഞ്ഞതെല്ലാം നുണയാണെന്നാണ്.

അത് കഴിഞ്ഞ് അവര്‍ കോടതിയില്‍ കൊടുത്തത് എനിക്ക് മേജര്‍ സര്‍ജറി കഴിഞ്ഞയാളാണെന്നും പള്‍സ് റീഡ് ചെയ്യാന്‍ പറ്റിയില്ലെന്നും അതിനാല്‍ നുണപരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നുമാണ്. ഞാന്‍ കണ്ട കാര്യമാണ് പറഞ്ഞത്. സത്യമാണ് പറഞ്ഞത്. ബാലഭാസ്‌കറിന്റേത് അപകടമരണമല്ല, കൊലപാതകമാണ്. എന്നെ ആരൊക്കെ പേടിപ്പിച്ചാലും എനിക്കൊന്നുമില്ല. ഞാന്‍ നാല് വര്‍ഷമായി ഈ കേസിന്റെ പുറകേ പോകുന്നു. കുറച്ച് തുക ചെലവായിട്ടുണ്ട്. പക്ഷെ അതിലൊന്നും എനിക്ക് വിഷമമില്ല. കാരണം ബാലഭാസ്‌കര്‍ അത്രയ്ക്ക് നല്ല കലാകാരനാണ്.

എനിക്ക് പറ്റിയ തെറ്റ് സിബി ഐയെ വിശ്വസിച്ചതാണ്. ഞാന്‍ പറഞ്ഞത് അവര്‍ വളച്ചൊടിച്ചു. നല്ല അന്വേഷണമല്ല നടക്കുന്നതെന്നും ഇപ്പോഴും ഇനി തുടരന്വേഷണം വന്നാലും ഞാന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നിക്കും. സിബി ഐ തന്തക്ക് പിറക്കാത്ത കളിയാണ് കളിക്കുന്നത്. എന്താണ് അവര്‍ക്ക് ഈ കേസ് നല്ല രിതിയില്‍ അന്വേഷിച്ചാല്‍ എന്നും സോബി ചോദിക്കുന്നു. നാളെ സിജിഎം കോടതി കേസില്‍ ഹിയറിങ്ങ് വരുമെന്നും പുനരന്വേഷണ ഉത്തരവ് ഉണ്ടാകുമെന്നും സോബി പറയുന്നു.

സിബി ഐ ഒഴിവാക്കിയ 25ഓളം ലൂപ് ഹോളുകള്‍ അഡ്വക്കറ്റ് രാമന്‍ കര്‍ത്ത എഴുതി വെച്ചിട്ടുണ്ട്. ഞാന്‍ ഒരു ഹര്‍ജിയും ബാലുവിന്റെ അച്ഛനും അമ്മയും ഒരു ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ടെന്നും സോബി പറയുന്നു.