കോഴിക്കോട്ടുകാരി നേഹയ്ക്ക് അഭിനന്ദനവുമായി ഉലകനായകന്‍ കമല്‍ ഹാസന്‍

ചെറുപ്പം മുതല്‍ ചിത്രരചനയില്‍ താല്‍പര്യമുണ്ടായിരുന്ന നേഹ ഫാത്തിമ ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനാണ് വരയിലേക്ക് കടന്നത്. പിന്നീട്  പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും ഒട്ടനവധി ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

ഒടുവില്‍ പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങള്‍ വരച്ച്‌ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി കമല്‍ഹാസന്‍ രംഗത്ത് വന്നിരിക്കുകയാണ്‌.

ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡ്, ഇന്‍ര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് തുടങ്ങിയ ഒട്ടനവധി അംഗീകാരങ്ങളാണ് ഈ പെണ്‍കുട്ടിയെ തേടിയെത്തിരിക്കുന്നത്. വേഡ് ആര്‍ട്ടിലൂടെ കമലിന്റെ ചിത്രം ഒരുക്കിയതിനും നേഹയെ അംഗീകാരങ്ങള്‍ തേടിയെത്തി.