മഞ്ജു വാര്യരുടെ വലിയ ആരാധികയാണ്, കനി കുസൃതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. ശക്തമായ കഥാപാത്രത്തിലൂടെയും ശക്തമായ നിലപാടുകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കനി കുസൃതി. അടുത്തിടെ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോള്‍ താന്‍ നടി മഞ്ജു വാര്യരുടെ ആരാധികയാണെന്ന് തുറന്ന് പറയുകയാണ് കനി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.

മഞ്ജു ചെയ്യുന്ന കഥാപാത്രങ്ങള്‍ തനിക്കും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കനി പറയുന്നു. മലയാള സിനിമയില്‍ ശ്യാം പുഷ്‌കരന്‍ ദിലീഷ് പോത്തന്‍, ലിജോ ജോസ് പല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു. പക്ഷെ എല്ലാവരും ഒരേ തരം സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ ഒരു പോലത്തെ സിനിമകള്‍ക്ക് പകരം വൈവിധ്യമാര്‍ന്ന സിനിമകള്‍ വരണമെന്നാണ് ആഗ്രഹം.- നടി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്. അവര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മായാനദിയിലെ ഐശ്വര്യ ലക്ഷ്മി, പിന്നെ ഈഡയിലെ നിമിഷ സജയന്‍ അതെല്ലാം എനിക്ക് ഇഷ്ടമാണ്. എനിക്ക് കോമഡി സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പക്ഷെ ബ്ലാക്ക് കോമഡിയാവാം. പക്ഷെ ഒരു ജോനര്‍ എന്ന നിലയില്‍ കോമഡിയോട് എനിക്ക് താത്പര്യമാണ്.’-കനി കുസൃതി പറഞ്ഞു.