ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ജന്മദിനം, കനിഹ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. പല വ്യത്യസ്ത വേഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. അഭിനയത്തിന്റെ തിരക്കിലും തന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ നടി സമയം കണ്ടെത്താറുണ്ട്. കുടുംബത്തിനും കരിയറിനും ഒരേ പ്രാധാന്യമാണ് നല്‍കുന്നതെന്ന് താരം പറഞ്ഞിട്ടുണ്ട്. കുടുംബത്തിനൊപ്പം ചെന്നൈയിലാണ് നടി താമസിക്കുന്നത്. നടിയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയകളിലും സജീവമായ നടി ജന്മദിനം സംബന്ധിച്ച് നടി കുറിച്ച വാക്കുകള്‍

പ്രകൃതിദുരന്തങ്ങളും കൊറോണയുമെല്ലാം കൂടി ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വര്‍ഷമാണ് 2020. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി കനിഹക്കും ഇതാണ് പറയാനുള്ളത് , ഈ വര്‍ഷത്തെ ആരും വയസ്സിനോട് കൂട്ടിച്ചേര്‍ക്കരുതെന്നാണ് താരത്തിന്റെ അഭിപ്രായം. ഇതൊരു വര്‍ഷമേയല്ല എന്ന് കനിഹ പറയുന്നത്.

ഈ വര്‍ഷം എന്റെ ജന്മദിനം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഒന്നും തന്നെയറിയില്ല. ഞാന്‍ വളരെ സോഷ്യലായ ഒരു വ്യക്തിയൊന്നുമല്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി ഒന്നും നടത്താറുമില്ല. അതിനാല്‍ ഈ ജന്മദിനം അധികം മിസ് ചെയ്യാനും പോകുന്നില്ല. എന്റെ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ ആഘോഷമാണ് ഞാന്‍ എപ്പോഴും നടത്താറുള്ളത്. ഒരു സാധാരണ ജന്മദിനം ആയിരുന്നെങ്കില്‍ ഇന്ന് എല്ലാവരുടെയും കൂടെ പോയി ലഞ്ചോ ഡിന്നറോ കഴിക്കുമായിരുന്നു. പക്ഷേ ഈ വര്‍ഷം അത് സാദ്ധ്യമല്ല. ഭര്‍ത്താവ് എന്താണ് സ്‌പെഷ്യലായിട്ട് ഒരുക്കിയിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. കൂടിപ്പോയാല്‍ ഒരു കേക്ക്. അതിനപ്പുറത്തേക്ക് ഒന്നുമുണ്ടാകില്ല. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുവാനൊന്നും സാധ്യമല്ല. ഈ വര്‍ഷത്തെ ജന്മദിനം അത്ര വലുതൊന്നും ആയിരിക്കില്ല. പക്ഷേ ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത ഒരു തരം പ്രത്യേക ജന്മദിനം തന്നെയായിരിക്കും.