പോലിസിനെ ഭരിക്കുന്നത് ചൂതാട്ട ഫാമിലി, വിനോദിനി കോടിയേരിയും പിള്ളേരും പോലീസിൽ കയറി കളിക്കുന്നത് അവസാനിപ്പിക്കണം

കോടിയേരി ബാലകൃഷ്ണന്റെ അളിയൻ വിനയകുമാർ തിരുവനന്തപുരം ട്രിവാൻട്രം ക്ലബ്ബിൽ വെച്ച് ചീട്ട് കളിയിൽ പിടിയിലായത് അടുത്തിടെയാണ്. സി.പി.എമ്മിന്റെ നെടും തൂൺ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായ വിനോദിനി ബാലകൃഷ്ണന്റെ മാഫിയ ടീം ആണ് ഇപ്പോൾ പോലിസിനെ നിയന്ത്രിക്കുന്നതെന്ന് കർമ ന്യൂസ് സിഇഒ പി ആർ സോമദേവ്. വിനയ കുമാറിന് എന്ത് ശിക്ഷയാണ് പോലിസ് നൽകാൻ പോകുന്നത്?

തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ കർമ ന്യൂൂസ് ശ്രമിച്ചപ്പോൾ ഒരു പ്രത്യേക വിഭാ​ഗത്തിന്റെ പേര് പറഞ്ഞ് വിനോദിനി എത്തിയിരുന്നു. അതിന്റെ പിന്നാമ്പുറം പഠിപ്പിച്ചപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബമാണ് ഇപ്പോഴും പോലിസിനെ നിയന്ത്രിക്കുന്നത് എന്ന് വ്യക്തമായതെന്ന് പി ആർ സോമദേവ് പറഞ്ഞു. വിനോദിനിയുടെ അനുജത്തി അരുണിമയും ചൂതാട്ട കളിയിൽ വർഷങ്ങൾ‌ക്കു മുന്നെ ധർമ്മടത്ത് അറസ്റ്റിലായിട്ടുണ്ട്. വിനോദിനി കോടിയേരിയും പിള്ളേരും പോലീസിൽ കയറി കളിക്കുന്നത് അവസാനിപ്പിക്കണമെന്നും കർമ ന്യൂസ് സിഇഒ പറഞ്ഞു.

വീഡിയോ കാണാം