തന്റെ പ്രണയം അറിഞ്ഞ 16കാരി സഹോദരിക്ക് സഹോദരൻ വിധിച്ച ശിക്ഷ

തന്റെ പ്രണയം 16കാരി സഹോദരി അറിഞ്ഞത് മനസിലാക്കിയ സഹോദരൻ അവൾക്ക് വിധിച്ചത് ക്രൂരമായ മരണം.16കാരി കുഞ്ഞനുജത്തിയെ സ്നേഹത്തിൽ വിളിച്ച് അവൾക്ക് ഏറ്റവും ഇഷ്ടപെട്ട ഐസ്ക്രീം വാങ്ങി നല്കുകയായിരുന്നു. എന്നാൽ രുചിയോടെ അവൾ അത് കഴിച്ചപ്പോൾ ചതി മനസിലാക്കിയില്ല.അതിനുള്ളിൽ സഹോദരൻ ഒളിപ്പിച്ച വിധം അറിഞ്ഞുമില്ല കാസർകോട് ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയാണ് സഹോദരൻ ആൽബിന്റെ ക്രൂരതയിൽ മരണപ്പെട്ടത്.

പ്രണയം അനിയത്തി വീട്ടിൽ അറിയിക്കുമെന്ന് പേടിച്ചു പെൺകുട്ടിയെ വകവരുത്തിയത് 22 കാരനായ സഹോദരൻ ആൽബിൻ.പിതാവ് ബെന്നിക്കും വിഷം കലർത്തിയ ഐസ്ക്രീം നല്കിയിരുന്നു.അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.എല്ലാവരെയും കൊലപ്പെടുത്തി കാമുകിയെ വിവാഹം കഴിച്ച് വീട്ടിൽ സുഖമായി കഴിയാനായിരുന്നു ആല്ബിൻ തയ്യാറാക്കിയ പദ്ധതി.കുരുന്നു പ്രായത്തിൽ ചെയ്ത ക്രൂരത കൊടും ക്രിമിനലുകളേ പോലെ തന്നെ എന്ന് പോലീസും

സംഭവം ഇങ്ങനെയാണ്ആല്ബിന് വീടിനടുത്തുള്ള ഒരു ദളിത് പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. ഈ വിവരം ആൻ മേരിക്ക് അറിയാമെന്നു മനസിലാക്കിയപ്പോൾ മുതൽ സഹോദരിയെ വകവരുത്താനുള്ള പദ്ധതികൾ അസ്ത്രണം ചെയ്ത നടക്കുകയായിരുന്നു ബെന്നി.

മരിച്ച ആൻമേരി

മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍മേരി മരിച്ചതെന്നായിരുന്നു പ്രാഥമിക വിവരം.പെണ്കുട്ടി  കുറച്ച് ദിവസങ്ങൾക്കു മുബ് മഞ്ഞപിത്തം ബാധിച്ചിരുന്നു. ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ നൽകിയതിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. .

ഒരാഴ്ച മുൻപ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു.അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സ തേടി മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു.പെൺകുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു.ഇതേ വിത്തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയതും സഹോദരനെ സംശയം തോന്നി ചോദ്യം ചെയ്തതും ചോദ്യം ചെയ്യലിൽ കുഞിടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ തൻ ഐസ് ക്രീമിൽ വിഷം കലർത്തിയെന്നു ആൽബിൻ സമ്മതിച്ചു.ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്

മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആല്‍ബിന്‍. ആല്‍ബിനെ ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.മഞ്ഞപിത്തം ബാധിച്ചാണ്പെൺകുട്ടി മരിച്ചതെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്.എന്നാല്‍ ആന്‍മേരിയുടെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിലായതോടെയാണ് പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുയര്‍ന്നത്. ഐസ്‌ക്രീം കഴിച്ച ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ആന്‍മേരി കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്..

പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് മൂവരും കഴിച്ച ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.സഹോദരന് ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.ഇതാണ് കേസിൽ നിര്‍ണായകമായത്.

കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരിൽ സംശയം ജനിപ്പിച്ചു.തുടര്‍ന്ന് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.കുട്ടിയെ ഐസ്ക്രീമിൽ വിഷം കലര്‍ത്തി ഇരുപത്തിരണ്ടുകാരനായ സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.

അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.അച്ഛൻ ബെന്നിയുടെ നില അതീവഗുരുതരമാണ്.പ്രണയവും രഹസ്യബന്ധങ്ങളും കാരണം പൊളിഞ്ഞത് മറ്റൊരു കുരുന്നു ജീവൻ.ലഹരി ഉപയോഗത്തിന്റെ രക്തസാക്ഷിയായി. ലഹരി ഉപയോഗം മനുഷ്യനെ അന്ധനാക്കുന്നു