ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം ; ഡോക്ടർമാർ സമരത്തിൽ, ആരോഗ്യ മേഖല സ്തംഭിക്കും

തിരുവനന്തപുരം : ആശുപത്രികളിൽ ഡോക്ടർമാർക്കും . ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം ഇന്ന് രാവിലെ 6 മണിയോടെ തുടങ്ങി. വൈകുന്നേരം 6 മണിവരെ സമരം തുടരും.

സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും ഒഴികെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. രാവിലം 10.30-ന് തിരുവനന്തപുരത്ത് ആനയറയിലെ ഐഎംഎ ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടർമാർ ധർണ നടത്തും. സമരത്തിന് 40-ഓളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ മുതിർന്ന കാർഡിയോളജിസ്റ്റിനെ പോലീസിന്റെ സാന്നിധ്യത്തിൽ മർദ്ദിച്ച പ്രതികൾ രക്ഷപ്പെടുകയും അവരെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാട്ടുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് സമരം.