കാനഡയിലെ 250 ഗുരുദ്വാരകളിൽ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂലികൾക്കെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ഒട്ടാവ. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഗുരുദ്വാരകളുടെ നിയന്ത്രണം ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പികള്‍ക്കാണെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കാനഡയിലുള്ള 250 ഗുരുദ്വാരകളില്‍ എട്ടെണ്ണത്തിന്റെ നിയന്ത്രണമാഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പികള്‍ക്കുള്ളത്. ബ്രാംപ്ട്‌സണ്‍, അബോട്‌സ്‌ഫോഡ്, ബ്രിട്ടിഷ് കൊളംബിയ, ടോറന്റോ എന്നി പ്രദേശങ്ങളില്‍ ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പികള്‍ സജിവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയില്‍ 10000 സിഖ് മതവിശ്വസികള്‍ ഖലിസ്ഥാന്‍ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതില്‍ 5000 പേര്‍ തീവ്ര ഖലിസ്ഥാന്‍ അനുകൂലികളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രൈവറ്റ്, നോണ്‍പ്രോഫിറ്റ് എന്നിങ്ങനെ രമ്ട് തരത്തിലുള്ള ഗുരുദ്വാരകളാണ് കാനഡയിലുള്ളത്. ഇതില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് പ്രൈവറ്റ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സമിതി നിയന്ത്രിക്കുന്നതാണ് നോണ്‍പ്രോഫിറ്റ്.

അതേസമയം 1980 മുതല്‍ ഗുരുദ്വാരയില്‍ കസേരകളും പായകളും ഉപയോഗിക്കുന്നത് സംബന്ധിച്ച് രണ്ട് വിഭാഗം തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഗുരുദ്വാരയില്‍ കസേരകള്‍ ഉപയോഗിക്കണമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ പായകള്‍ മാത്രമേ ഉപയോഗിക്കാവു എന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന വിഭാഗത്തിന്റെ തീരുമാനമാണ് നോണ്‍പ്രോഫിറ്റ് ഗുരുദ്വാരകളില്‍ നടക്കുന്നത്.

ഖലിസ്ഥാന്‍ അനുകൂല കമ്മിറ്റികള്‍ നിയന്ത്രിക്കുന്ന എട്ട് ഗുരുദ്വാരകളാണ് ബ്രിട്ടീഷ് കൊളംബിയയില്‍ പ്രവര്‍ത്തിക്കുന്നത്. കൊല്ലപ്പെട്ട ഭീകരന്‍ ഹര്‍ദീപ് കാനഡയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയില്‍ രണ്ട് തവണ പ്രസിഡന്റായിരുന്നു. അതോടൊപ്പം സിഖുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സിഖ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയിലും ഖലിസ്ഥാന്‍ അനുകൂലികള്‍ക്കാണ് മുന്‍തൂക്കം.