കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി, പുതിയ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍

ന്യൂദല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ്‌വാള്‍ പകരം മന്ത്രിയാകും. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍.

ഇപ്പോള്‍ സഹമന്ത്രിയാണ് അര്‍ജുന്‍. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങളാണ് കിരണ്‍ റിജിജുവിനെ മാറ്റാന്‍ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021 ജൂലായ് എട്ടിനാണ് കേന്ദ്ര നിയമമന്ത്രിയായി കിരണ്‍ റിജിജു സ്ഥാനമേല്‍ക്കുന്നത്. അതിനു മുന്‍പ്, 2019 മുതല്‍ അദ്ദേഹം യുവജനകാര്യ സഹമന്ത്രിയായിരുന്നു.