കോടിയേരിയുടെത് പ്രണയവിവാഹമാണോയെന്ന് ചോദിച്ചാൽ അല്ല, അതെയോ എന്ന് ചോദിച്ചാൽ അതെ

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പ്രിയ നേതാവിന്റെ രോ​ഗത്തെത്തുടർന്നുള്ള അപ്രതീക്ഷിതമായ വേർപാടിന്റെ വേദനയിലാണണ് സഹപ്രവർത്തകരും കുടുംബാം​ഗങ്ങളും. പാർട്ടിയിൽ എന്നും പിണറായിയുടെ പിൻഗാമിയായിരുന്നു കോടിയേരി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സുപ്രധാന സ്ഥാനങ്ങൾ പലതും കോടിയേരി ഏറ്റെടുത്തത് പിണറായിയിൽ നിന്നാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി പദം മുതൽ സംസ്ഥാന സെക്രട്ടറി വരെയുളള സ്ഥാനങ്ങളിൽ ഈ തുടർച്ച കാണാം. വിനോദിനിയായിരുന്നു കോടിയേരിയുടെ ഭാര്യ.

തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം നേതാവ് എം.വി.രാജഗോപാലന്റെ മകളാണ് വിനോദിനി. രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി. രണ്ടു കുടുംബങ്ങളും തമ്മിൽ വളരെ അടുപ്പമായിരുന്നതിനാൽ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. പ്രണയ വിവാഹമായിരുന്നോ എന്നു ചോദിച്ചാൽ അല്ലെന്നോ ആണെന്നോ പറയാൻ പറ്റാത്ത അടുപ്പമായിരുന്നു ഇരുവർക്കും തമ്മിൽ. 1980 ഒടുവിൽ കല്യാണം നടക്കുന്ന സമയത്ത് കോടിയേരി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു.

അതേ സമയം മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ നിര്യാണത്തെ തുടർന്ന് എ.കെ.ജി സെൻററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കോടിയേരിയോടുള്ള ആദര സൂചകമായി സിപിഐഎം പതാക പകുതി താഴ്ത്തി കെട്ടി പ്രവർത്തകരും ദുഃഖത്തിൽ പങ്കുചേരുകയാണ്. വിവിധ ഇടങ്ങളിൽ ചെറുതും വലുതുമായ അനുശോചന യോ​ഗങ്ങളും ചേരുന്നുണ്ട്.

അതേസമയം, ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസുഖ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു