കാർന്നു തിന്നുന്ന അർബുദവും മക്കൾ കൊടുത്ത നൊമ്പരങ്ങളുമായിരുന്നു കോടിയേരിയുടെ അവസാന നാളുകൾ.

തിരുവനന്തപുരം. കാർന്നു തിന്നുന്ന അർബുദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ബിനോയിയുടെയും ബിനീഷിന്റെയും കേസുകളും സൃഷ്ട്ടിച്ച പിരിമുറുക്കങ്ങളും ആകുലതകളും അസ്വസ്ഥകളുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകൾ. മകൻ ബിനീഷ് കോടിയേരിയുടെ കേസും അറസ്റ്റും ബിനോയ് കോടിയേരിയുടെ വിവാദങ്ങളും തിരഞ്ഞെടുപ്പ് വേളയിൽ കോടിയേരി ബാലകൃഷ്ണനെ തളർത്തുകയായിരുന്നു. പാർട്ടിയിലെ ശക്തനായിരുന്ന ആ സി.പി.എം സംഘാടകൻ മക്കളിലൂടെ ഉയർന്ന വിവാദങ്ങളിൽ അടിപതറി കഴിഞ്ഞ നവംബർ 13ന് സെക്രട്ടറി പദവിയിൽ നിന്ന് ഒഴി‌ഞ്ഞു മാറുകയായിരുന്നു.

സമ്മർദ്ദങ്ങളെയെല്ലാം അതിജീവിച്ച് പാർട്ടി മുന്നിലേക്ക് വീണ്ടും എത്തിയെങ്കിലും സെക്രട്ടറി പദവി ഔദ്യോഗികമായി ഏറ്റെടുത്തില്ലെങ്കിലും പിണറായിക്ക് തുണയായി അനൗദ്യോഗികമായി സി.പി.എമ്മിന്റെ അണിയറയിൽ അപ്പോഴും പാർട്ടി സെക്രട്ടറിയായി തന്നെയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളിലും ഇടതുമുന്നണിയോഗങ്ങളിലെ നയപരമായ തീരുമാനങ്ങളിലുമെല്ലാം സി പി എമ്മിലെ പിണറായിസത്തിന് തന്ത്രങ്ങൾ ഒരുക്കിയതും കോടിയേരിയായിരുന്നു.

2019ലാണ് കോടിയേരിക്ക് അർബുദം സ്ഥിരീകരിക്കുന്നത്. വിദേശ ചികിത്സയും പിന്നീട് തിരുവനന്തപുരത്ത് തുടർ ചികിത്സയും വഴിയാണ് ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവിനു സഹായകമായിരുന്നത്. കോവിഡ് ലോകത്തെ ആകെ മുൾമുനയിൽ നിർത്തുമ്പോൾ അർബുദം കോടിയേരിയുടെ കർമ്മജീവിതത്തെ കാർന്നു കൊണ്ടേയിരുന്നു. അപ്പോഴൊക്കെ കോടിയേരിയുടെ മനോധൈര്യത്തിന് മുന്നിൽ രോഗം പലപ്പോഴും വഴിമാറി കൊടുക്കുകയായിരുന്നു.

കോടിയേരിക്ക് അർബുദ ചികിത്സയ്‌ക്കായി പാർട്ടി അവധി അനുവദിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. ഈ ഘട്ടത്തിലാണ് മകൻ ബിനീഷിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസും അറസ്റ്റും സൃഷ്ടിച്ച വിവാദങ്ങൾ ഉണ്ടാവുന്നത്. പ്രതിപക്ഷം ഇതൊക്കെ ആയുധമാക്കുമ്പോൾ, തിരഞ്ഞെടുപ്പ് വേളയിൽ വിവാദങ്ങൾക്ക് താൻ ഒരു കാരണക്കാരനാവേണ്ടെന്നു സ്വയം തീരുമാനിച്ചതായിരുന്നു കോടിയേരി അവധിയിൽ പ്രവേശിക്കുന്നത്. മകന്റെ അറസ്റ്റാണ് അന്ന് കോടിയേരിയെ തളർത്തിയത്.

മകൻ ഉൾപ്പെട്ട വിവാദങ്ങളുടെ പേരിൽ കോടിയേരി സ്ഥാനമൊഴിയേണ്ടെന്ന് ആയിരുന്നു സി.പി.എം നിലപാട്. ബിനീഷിന്റെ കേസ് അയാളുടെയും കുടുംബത്തിന്റെയും പ്രശ്നമാണെന്നും വ്യക്തിയും പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായാൽ പാർട്ടി താല്പര്യമാണ് ഉയർത്തിപ്പിടിക്കേണ്ടത് എന്നുമായിരുന്നു അപ്പോഴും കോടിയേരി പറഞ്ഞിരുന്നത്.

സ്വർണക്കടത്ത് കേസുൾപ്പെടെയുണ്ടാക്കിയ വിവാദം സർക്കാരിനു വെല്ലുവിളിയായ അവസ്ഥയിലാണ്, പാർട്ടി സെക്രട്ടറിയുടെ മകനെച്ചൊല്ലിയുള്ള വിവാദം കൂടി വേണ്ട എന്ന തോന്നൽ പാർട്ടികേന്ദ്രങ്ങളിലുണ്ടാവുന്നത്. തുടർന്ന് ബിനീഷിന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനെ മുഖ്യമന്ത്രിയോ പാർട്ടിയോ വിമർശിക്കാത്ത സാഹചര്യം വരെ ഉണ്ടായി. 2019ൽ അമേരിക്കയിൽ ചികിത്സക്ക് പോയപ്പോൾ പോലും അവധിയെടു കാത്തിരുന്ന കോടിയേരി പിന്നീടും അവധിയുണ്ടാവില്ലെന്ന കണക്ക് കൂട്ടലുകൾ തെറ്റിച്ചാണ് നാടകീയമായി അവധി എടുക്കുന്നത്. ആരോഗ്യ സ്ഥിതി വളരെ മോശമായതിനെ തുടർന്ന് തുടർചികിത്സയ്ക്കായി പാർട്ടി സെക്രട്ടറി സ്ഥാനം ഗോവിന്ദൻ മാസ്റ്ററിന് കൈമാറുകയായിരുന്നു.