കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു, സം​സ്കാ​രം പയ്യാമ്പലത്ത് തി​ങ്ക​ളാ​ഴ്ച

കോ​ട്ട​യം.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമാ യിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. 69 വയസായിരുന്നു. ആ​രോ​ഗ്യ​നില ഗു​രു​ത​ര​മായ അവസ്ഥയിൽ ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും.

സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത് ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ ചെ​ന്നെ​യി​ൽ നി​ന്നും എ​യ​ർ ആം​ബു​ല​ൻ​സി​ൽ ത​ല​ശേ​രി​യി​ലെ കു​ടും​ബ​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. തു​ട​ർ​ന്ന് ത​ല​ശേ​രി ടൗ​ണ്‍ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പയ്യാമ്പലത്ത് ന​ട​ക്കും.

രോഗബാധയെ തുടര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയാണ് ഉണ്ടായത്. 2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരി മൂന്നാമതും തെരഞ്ഞെടുക്കപ്പെടുന്നത്.

2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിയുമ്പോഴാണ് കോടിയേരി ആദ്യം സി പി എമ്മിന്റെ നേതൃപദവി ഏറ്റെടുക്കുന്നത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനി ന്നിരുന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയ ശേഷവും രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിയുകയായിരുന്നു. തുടര്‍ന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കു കയായിരുന്നു.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് എത്തിയ കോടിയേരി, തലശേരി കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറു പ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനിക്കുന്നത്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നു.

സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980 – 82ല്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990 – 95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.

1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗ മാവുന്നത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006 ല്‍ ആഭ്യന്തര – ടൂറിസം മന്ത്രിയായിരുന്നു. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാര്‍ലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ ശരിയും തെറ്റും നോക്കാതെ എന്നും പിണറായിയെ പിന്തുണച്ചിരുന്നു. തലശേരി എംഎല്‍എയും സിപിഐ എം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.