കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചാരണത്തിനിടെ കണ്ണിന് പരിക്ക്

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയിൽ വച്ച് കണ്ണിനാണ് പരിക്കേറ്റത്. . ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. സ്വീകരണം നൽകുന്നതിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കൾ അറിയിച്ചു.

സമീപത്ത് നിന്നവരുടെ കൈ കണ്ണിൽ തട്ടി പരിക്ക് പറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ കുണ്ടറയിലെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

കണ്ണിൽ പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും കൊല്ലം കുണ്ടറയിലെത്തിയ സ്ഥാനാർത്ഥി പര്യടനം തുടരുകയാണ്.