നടൻ കുഞ്ചന്റെ മകൾ സ്വാതി വിവാഹിതയായി, വിവാഹത്തിൽ പങ്കെടുത്ത് പ്രമുഖ താരങ്ങൾ

മുൻനിര ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരൻ. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. കുഞ്ചൻ, ശോഭ ദമ്പതികളുടെ മകളാണ്. ശ്വേതയാണ് മറ്റൊരു മകൾ

കുഞ്ചനുമായി അടുത്ത ബന്ധമുള്ള മമ്മൂട്ടി കുടുംബസമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, അവരുടെ കുടുംബം എന്നിങ്ങനെ തന്റെ കുടുംബത്തിന്റെ നിറസാന്നിധ്യം കുഞ്ചന്റെ മകളുടെ വിവാഹത്തിൽ മമ്മൂട്ടി രേഖപ്പെടുത്തി. നടൻ മോഹൻലാൽ, ശ്രീനിവാസൻ, ബാലചന്ദ്ര മേനോൻ, ബിന്ദു പണിക്കർ എന്നിവർ എത്തിച്ചേർന്നപ്പോൾ. അനാരോഗ്യം വകവെക്കാതെ ശ്രീനിവാസൻ വിവാഹത്തിന് വന്നതിൽ തന്റെ മനസ് നിറഞ്ഞതായി കുഞ്ചൻ അറിയിച്ചു

പ്രണയമായിരുന്നുവെങ്കിലും, നീണ്ട കാലത്തെ ഡേറ്റിംഗ് നടത്താതെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്ന് സ്വാതിയും അഭിനന്ദും അറിയിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന് ദമ്പതികൾ വിവാഹശേഷം മാധ്യമങ്ങളോടായി പറഞ്ഞു
നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്. താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുക്കാൻ സ്വതിക്കായി