പിഞ്ചുകുഞ്ഞുമായി 16-ാം നിലയിൽനിന്ന് ചാടി യുവതി, ദാരുണാന്ത്യം

ന്യൂഡൽഹി: ആറ് മാസം പ്രായമുള്ള കുഞ്ഞുമായി 16-ാം നിലയിൽനിന്ന് ചാടി യുവതി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിൽ ബിഷ്‌റാഖ് ഏരിയാ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ലാ റെസിഡൻഷ്യ സൊസൈറ്റിയിലെ ടവർ 2 -ൽ നിന്ന് വലിയ ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഒരു സ്ത്രീയും കുഞ്ഞും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.

ഇരുവരും ആശുപത്രിയിൽ എത്തിക്കുംമുമ്പ് തന്നെ മരണപ്പെട്ടിരുന്നു. സുരക്ഷാ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അച്ചു. ആറുമാസം മുമ്പ് മകളെ പ്രസവിച്ചതുമുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിഷാദരോഗം ബാധിച്ചിരുന്നതായും യുവതിയുടെ വീട്ടുകാർ പറയുന്നു.

021-ലാണ് യുവതി വിവാഹിതയായത്. 33-കാരിയായ യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.