രണ്ടുവർഷത്തെ നീണ്ട കാത്തിരിപ്പിനോടുവിൽ മകൾ മാതംഗി ഇന്ന് സ്കൂളിലേക്ക്

മകൾ മാതംഗി സ്‌കൂളിലേക്ക് പോവുന്ന സന്തോഷം പങ്കിട്ടെത്തി പ്രിയ താരം ലക്ഷ്മിപ്രിയ. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ്, അങ്ങിനെ രണ്ടുവർഷത്തെ നീണ്ട കാത്തിരിപ്പിനോടുവിൽ മകൾ മാതംഗി ഇന്ന് അവളുടെ സ്വന്തം സ്കൂളെന്ന സ്വപ്‌നം യാഥാർഥ്യമാക്കി… ജീവിതത്തിലെ മുള്ളുകൾ കണ്ട് മനസ്സിലാക്കി അതിലെ പൂക്കളുടെ സുഗന്ധം വാക്കിലും പ്രവർത്തിയിലും പകർത്തി എവിടേയും വിജയിച്ചു മുന്നേറുവാൻ അച്ചേടെ പൊന്നിനെ ദൈവം അനുഗ്രഹിക്കട്ടെ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

അടുത്തിടെ മകളെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ, ഹൃദയം നിറഞ്ഞ് തുളുമ്പുന്ന സ്‌നേഹത്തിന് ഇന്ന് ആറ് വയസ്… മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം. അമ്മയുടെ പൊന്നുമൊന്നിച്ചുള്ള ഓരോ ദിവസവും അമ്മയ്ക്ക് അത്ഭുതമാണ്. ഒന്ന് കാണാൻ കൊതിച്ച് എൻ ഐ സി യു വരാന്തയിൽ കാത്തുനിന്ന ദിവസങ്ങൾ എനിക്കോർമ്മ വരും. ഈ കുഞ്ഞിക്കാലിൽ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓർമ്മവരും. ഡയപ്പറോ മരുന്നോ അങ്ങനെ എന്തെങ്കിലും തരാൻ എന്ന വ്യാജേന ഒന്ന് കൂടി കാണാനുള്ള കൊതിയോടെ എൻ ഐ സി യുവിന്റെ ഉള്ളിലേക്ക് ഞാനും അച്ഛനും വരാറുണ്ടായിരുന്നു. എനിക്കറിയാം മാസം തികയാതെ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവും എന്ന്. ഇന്ന് ഞാൻ അനുഭവിക്കുന്ന അളവറ്റ ആനന്ദത്തിനു പരിധികളില്ല പൊന്നേ… തുലാം മാസത്തിലെ പൂരം ഇത്തവണ നവംബർ ഒന്നിന് ആയിരുന്നു. ഈ ആറ് വർഷവും വൈക്കത്തപ്പന്റെ മുന്നിലായിരുന്നു പിറന്നാൾ ആഘോഷം. കൊറോണ ആഘോഷമാക്കാൻ സമ്മതിക്കാഞ്ഞ പിറന്നാൾ ഇത്തവണ ചെറുതായി ആഘോഷിക്കാനാണ് തീരുമാനം. എല്ലാവരും മാതുനെ അനുഗ്രഹിക്കണം. അമ്മയുടെ തങ്കം ദീർഘായുസ്സായി ഇരിക്കട്ടെ…. ഭക്തിയുള്ള കുഞ്ഞായി വളരട്ടെ…. എല്ലാവരോടും സ്‌നേഹം ഉള്ള കുഞ്ഞാവട്ടെ….. മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് വളരാൻ എന്റെ മകൾക്ക് കഴിയട്ടെ