നാലു ദിവസമായി ഭക്ഷണം കഴിച്ചിട്ട്, മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അതി ദാരണ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു.

അസം സ്വദേശിയായ ഇയാൾ ഭക്ഷണം കഴിച്ചിട്ട് നാലുദിവസമായെന്നാണ് പോലീസിനോട് പറഞ്ഞത്. പിന്നീട് പോലീസ് വാങ്ങി നൽ‌കിയ ഷവർമയും പഴവും കഴിച്ച ഇയാൾ ഇവിടെ നിന്നും പോവുകയായിരുന്നു. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

നല്ല രീതിയിൽ വസ്ത്രം ധരിച്ചിരുന്ന ഇയാൾ രണ്ടുദിവസമായി പ്രദേശത്ത് അലഞ്ഞുതിരിയുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. യുവാവിനെ കുറ്റിപ്പുറത്ത് മുൻപ് കണ്ടിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു. യുവാവിന്റെ പ്രവൃത്തി ആൾക്കാരെ ഒട്ടാകെ ഞെട്ടിച്ചു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെനിന്നും പോയെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.