ഭാര്യ പിണങ്ങി പിരിഞ്ഞ വിഷമത്തില്‍ ഭര്‍ത്താവ് കാറിലിരുന്ന് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

കോതമംഗലം: പിണങ്ങിപ്പോയ ഭാര്യ താമസിക്കുന്ന വീട്ടില്‍ എത്തി കാറില്‍ ഇരുന്ന് ഭര്‍ത്താവ് ദേഹത്ത് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. കോതമംഗലം കോട്ടപ്പടിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാലടി നീലീശ്വരം സ്വദേശിയായ കാക്കനാട് ബാബു എന്ന 65കാരിയാണ് സ്വയം തീ കൊളുത്തിയത്.

ബാബുവിന്റെ ഭാര്യ കുറേ നാളുകളായി പിണങ്ങി പിരിഞ്ഞ് കോട്ടപ്പടിയിലുള്ള സഹോദരന്റെ വീട്ടില്‍ ആയിരുന്നു താമസം. ഉച്ചക്ക് ഒരു മണിയോടെ ഇവിടെ എത്തിയ ബാബു കാറില്‍ വെച്ച് സ്വയം തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ദേഹത്ത് തീ പടര്‍ന്നതോടെ ഇയാള്‍ കാറിന് പുറത്തിറങ്ങി. ഒടുവില്‍ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പണിപ്പെട്ട് തീയണച്ചത്. സാരമായി പൊള്ളലേറ്റ ബാബുവിനെ കൊട്ടപ്പടി പോലീസ് എത്തി കോതമംഗംലം താലൂരക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.