ചൈനയിൽ വൻ ഭൂകമ്പം, നൂറിലേറെ പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബെയ്ജിങ്. ചൈനയില്‍ വന്‍ ഭൂകമ്പം. ഭൂചലനത്തില്‍ 100 ലേറെ പേര്‍ മരിച്ചതായും 230 പേര്‍ക്ക് പരിക്കേറ്റതുമായിട്ടാണ് റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്.

റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. വന്‍ നാശനഷ്ടം തന്നെ ചൈനയ്ക്ക് ഭൂകമ്പത്തില്‍ സംഭവിച്ചതായിട്ടാണ് വിവരം. അതേസമയം ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടന്നു വരുകയാണ്.

ചൈനയിലെ ഗാന്‍സു ക്വിന്‍ഹായ് അതിര്‍ത്തി മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍ഷൗവില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് പ്രഭവകേന്ദ്രം. പ്രദേശത്തെ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടതായിട്ടാണ് വിവരം.