ലോണ്‍ പാസാക്കുന്നത് നാട്ടുകാരുടെ പേരില്‍, നല്‍കുന്നത് കച്ചവടക്കാര്‍ക്ക്, സഹകരണ ബാങ്കിലെ വന്‍ തട്ടിപ്പ് co-operative bank scam

സംസ്ഥാനത്തെ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് co-operative bank scam. ഇടുക്കി ജില്ലയിലെ സഹകരണ ബാങ്കുകളില്‍ കാര്‍ഷിക ലോണ്‍ എടുത്ത കര്‍ഷകര്‍ക്ക് പണം കിട്ടിയില്ല. ജനങ്ങളെ കൊണ്ട് രേഖയില്‍ ഒപ്പ് ഇടീച്ച ശേഷം ലോണ്‍ തുക നല്‍കാതെ ബാങ്കുകള്‍ വഞ്ചിക്കുകയായിരുന്നു. ഇടുക്കിയിലെ പത്തോളം സഹകരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഈ അട്ടിമറി പുറത്ത് വന്നു. ചില്ലി കാശ് പോലും ബാങ്ക് കസ്റ്റമര്‍മാര്‍ക്ക്നല്കാതെജനങ്ങളേ ചതിച്ചു എന്ന് മാത്രമല്ല ഇപോള്‍ ഇതേ ലോണിന്റെ പേരില്‍ ജപ്തി നടപടി തുടങ്ങി.

ഇപ്പോള്‍ കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ നിങ്ങളുടെ പേരില്‍ നിങ്ങളറിയാതെ എത്ര ലക്ഷത്തിന്റെ ലോണ്‍ ഉണ്ട് എന്ന് പറയാന്‍ ആവില്ല. ജപ്തി നോട്ടീസ് വീട്ടില്‍ വരുമ്പോഴേ അറിയൂ…സഹകരണ ബാങ്കുകളില്‍ വന്‍ അരാജകത്വവും രാജ്യ വിരുദ്ധ പ്രവര്‍ത്തനവുമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നെടുംകണ്ടം അറബ്ബന്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ലോണ്‍ അനുവദിച്ച എല്ലാവര്‍ക്കും വളം നല്‍കി എന്നും കീട നാശിനി വീട്ടില്‍ ഇറക്കി നല്‍കി എന്നുമാണ് ലഭിച്ച മറുപടി. എന്നു മുതലാണ് സഹകരണ ബാങ്കുകള്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരം കച്ചവടക്കാരേ കൊണ്ട് വളവും കീടനാശിനിയും നല്‍കിച്ച്തുടങ്ങിയത് എന്ന ചോദ്യത്തിനു ബാങ്കിനു ഉത്തരമില്ല.

തങ്ങള്‍ക്ക് മനസാ വാചാ അറിയാത്തെ ലോണിന്റെ പേരില്‍ നൂറുകണക്കിനാളുകള്‍ക്ക് ഇപ്പോള്‍ ജപ്തി നടപടി വന്നിരിക്കുന്നു. ആളുകള്‍ ഒച്ചപ്പാട് ഉണ്ടാക്കുമ്പോള്‍ പലിശ മാത്രം അടച്ചാല്‍ മതി ശരിയാക്കി തരാം എന്ന് സഹകരണ ബാങ്കുകളും..ജപ്തി നോട്ടീസ് വന്ന കര്‍ഷകനു ബാങ്കില്‍ നിന്നും ലഭിച്ച വിവരവാകാശ രേഖയാണിത്. ഇതില്‍ ബാങ്ക് പറയുന്നത് ആരെയും ഞെട്ടിപ്പിക്കും. 50000 രൂപയുടെ ലോണ്‍ നിങ്ങള്‍ക്ക് ഉണ്ടെന്നും ലോണ്‍ തുക ബാങ്കില്‍ നിന്നും എസ് പി സി എന്ന വളം വില്പന കമ്പിനിക്കാര്‍ക്ക് നല്കി എന്നും ഈ രേഖയില്‍ ബാങ്ക് പറയുന്നു. മാത്രമല്ല കര്‍ഷകര്‍ക്ക് നല്കിയതാവട്ടെ 20 %വും അതിലധികവും പലിശ ഈടാക്കുന്ന ബിസിനസ് ലോണും

കര്‍ഷകര്‍ക്ക് വളം സബ്‌സിഡി എന്ന പേരില്‍ വീടുകളിലും മറ്റും എത്തി എസ് പി സി എന്ന വളം കമ്പിനിയുടെ ഏജന്റുമാര്‍ വിവിധ പേപ്പറുകളില്‍ ഒപ്പിടുവിക്കുകയായിരുന്നു. ഫ്രീയായി വളം നല്കും എന്നും പണം വേണ്ടാ എന്നും പറഞ്ഞ് ജനങ്ങളേ കൊണ്ട് ഒപ്പിടുപ്പിച്ചു. പിന്നീട് ഈ പേപ്പറുകള്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്നും എസ് പി സി എന്ന ജൈവ വള കമ്പിനിയും ബാങ്കും ചേര്‍ന്ന് കര്‍ഷകരുടെ പേരില്‍ ലോണുകള്‍ പാസാക്കി തുക കമ്പിനിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ആയിര കണക്കിനു കര്‍ഷകരില്‍ നിന്നും നൂറു കണക്കിനു കോടി രൂപയാണ് ഇത്തരത്തില്‍ തിരിമറി നടത്തിയത്. ഒരു ബാങ്കിന്റേയും ധനകാര്യ സ്ഥാപനത്തിന്റെയും എല്ലാ ധാര്‍മ്മികതയും മറികടന്ന് പച്ചക്ക് ജനങ്ങളേയും ഇടപാടുകാരേയും പറ്റിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു തട്ടിപ്പ് സഹകരണ ബാങ്കുകളില്‍ നടക്കുന്നത് ഇതാദ്യമാണ്. നിങ്ങള്‍ ഒന്നാലോചിച്ച് നോക്കുക…നിങ്ങളുടെ പേരില്‍ ബാങ്ക് നിങ്ങളറിയാതെ മറ്റ് പേപ്പറുകളില്‍ ഒപ്പിടുവിച്ച് ലോണ്‍ പാസാക്കുന്നു. എന്നിട്ട് ബാങ്കിനു ഇഷ്ടമുള്ള കച്ചവടക്കാര്‍ക്ക് ലോണ്‍ തുക ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഈ തട്ടിപ്പാണ് നടന്നിരിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പതിനായിര കണക്കിനു കോടികളുടെ തട്ടിപ്പും അഴിമതിയും പണം മുക്കലും ആണ് നടക്കുന്നത്. നിലവിലെ മുഴുവന്‍ സഹകരണ ബാങ്കുകളും കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വകുപ്പിനു കീഴിലാക്കുകയോ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയോ മാത്രമോ ഈ തീവെട്ടി കൊള്ളക്ക് ഏക പരിഹാരം ഉള്ളു..