ഏപ്രിൽ 25ന് അത് സംഭവിക്കും, സന്തോഷ വാർത്തയുമായി മേഘ്ന രാജ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. നടി ഗർഭിണിയായിരിക്കെയാണ് ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അപ്രതീക്ഷിതമായി മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പിന്നീട് നടി ആൺകുഞ്ഞിന് ജന്മം നൽകി. മകന്റെ വിശേഷങ്ങൾ പങ്കുവെച്ച് പലപ്പോഴും മേഘ്‌ന സോഷ്യൽ മീഡിയകളിൽ എത്താറുണ്ട്.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ എല്ലാം തന്നെ മേഘ്നരാജ് അഭിനയിച്ചിട്ടുണ്ട്. കന്നടയിൽ ആണ് താരം കൂടുതൽ സിനിമകൾ അഭിനയിച്ചിട്ടുള്ളത്. കന്നട നടനായിരുന്നു ചിരഞ്ജീവി സർജ ആയിരുന്നു നടിയുടെ ഭർത്താവ്. രണ്ടു വർഷങ്ങൾക്കു മുൻപ് ആണ് ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. ആ സമയത്ത് മേഘ്ന ഗർഭിണിയായിരുന്നു. തുടർന്ന് ഒക്ടോബർ മാസത്തിൽ താരം അമ്മ ആവുകയും ചെയ്തു.

.ഇപ്പോൾ വളരെ സന്തോഷകരമായ ഒരു വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് മരിച്ചതിനുശേഷം താരം മാധ്യമലോകത്ത് നിന്നും അകന്നു നിൽക്കുകയായിരുന്നു. പിന്നീട് പതിയെ പതിയെ ആണ് താരം പഴയ ജീവിതത്തിലേക്ക് കടന്നു ചെന്നത്. താരം ആദ്യം ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ആയിരുന്നു താരം ടെലിവിഷൻ മേഖലയിലേക്ക് തിരിച്ചു വന്നത്.

ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിട്ടാണ് താരം തിരിച്ചെത്തിയത്. അതിനിടയിൽ നടിയുടെ രണ്ടാം സിനിമാ പ്രവേശന ചർച്ചകൾ എല്ലാം തന്നെ നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ നടിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ഏകദേശം കൺഫോം ആയിരിക്കുകയാണ്. ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി ആണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്യുന്നത്. സെൽഫി മമ്മി ഗൂഗിൾ ഡാഡി എന്നാണ് സിനിമയുടെ പേര്. ഒരു കന്നട സിനിമ ആയിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവവികാസങ്ങളാണ് ഈ സിനിമ പറയുന്നത്. അതേസമയം മേഘ്നരാജ്ആയിരിക്കും ട്രെയിലർ റിലീസ് ചെയ്യുന്നത്.

‘യക്ഷിയും ഞാനു’മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന രാജ് മലയാളത്തില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു. മേഘ്‌ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ചിരഞ്ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്ജീവി സര്‍ജയുടെ പുനര്‍ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മകന്‍ റയാന്റെ വിശേഷങ്ങള്‍ മേഘ്‌ന രാജ് പങ്കുവയ്ക്കാറുണ്ട്.