ചീരുവിനെ ഇതിലും മനോഹരമായി എങ്ങനെ ഓര്‍ക്കും, അമ്മയ്ക്ക് പകരം അപ്പ എന്ന് വിളിച്ച് റയാന്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌നാ രാജ്. മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് താരം. ഭര്‍ത്ത് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം ജീവിതം തിരികെ പിടിക്കുകയാണ് നടി. മേഘ്‌ന ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി മരിക്കുന്നത്. ഇപ്പോള്‍ മകന്‍ റയാന്‍ രാജ് സര്‍ജയ്‌ക്കൊപ്പം ജീവിക്കുകയാണ് നടി.

മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പലപ്പോഴും നടി രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ മകനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മേഘ്‌ന രാജ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മകനൊപ്പം സമയം ചിലനവഴിച്ചതിന്റെ വീഡിയോ നടി പങ്കുവെച്ചത്.

വീഡിയോയില്‍ മകനെ അമ്മ എന്ന് പറയാന്‍ പഠിപ്പിക്കുകയാണ് മേഘ്‌ന. മൂന്ന് തവണ അമ്മ എന്ന് പറഞ്ഞ ശേഷം അവസാന ശ്രമത്തില്‍ അപ്പ എന്നാണ് റയാന്‍ പറയുിന്നു,. ഏറെ നേരെ ആലോചിച്ച ശേഷമാണ് റയാന്‍ അപ്പ എന്ന് പറഞ്ഞത്. ഇതോടെ മകനോട് മേഘന് പരിഭവിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

2020 ഒക്ടോബര്‍ 22നാണ് മേഘ്‌നയ്ക്കും ചിരഞ്ജീവി സര്‍ജയ്ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കുഞ്ഞിനായി കാത്തിരിക്കെയാണ് ചിരഞ്ജീവിയുടെ അകാല വിയോഗം. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018ലാണ് ഇരുവരും വിവാഹിതരായത്.