മമ്മായ്ക്ക് ഞാന്‍ ഇപ്പോഴും കുഞ്ഞാവ, അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു താരം. നിരവധി ചിത്രങ്ങളില്‍ മിയ അഭിനയിച്ചു. നടിയായും, സഹനടിയായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് മിയ ഇപ്പോള്‍. അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിനിമയില്‍ എത്തിയതോടെ പ്രമുഖ താരങ്ങളുടെയൊക്കെ നായികയായി. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം.

ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും മിയയുമായുള്ള വിവാഹം ലോക്ക് ഡൗണ്‍ സമയത്താണ് നടന്നത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മിയ നല്‍കിയ മറുപടി. മിയ സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോള്‍ മിയയുടെ പുതിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മിയയുടെ പോസ്റ്റ്. കുഞ്ഞാവയെന്നപോലെയാണ് അമ്മ ഇപ്പോഴും തന്നെ ചേര്‍ത്തുനിര്‍ത്താറുളളതെന്നും അത് താന്‍ ഇഷ്ടപ്പെടുന്നുവെന്നും മിയ കുറിച്ചു. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ സഹോദരി ജിനിയുടെ മകളായ അന്നക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള മിയയുടെ കുറിപ്പും ശ്രദ്ധേയമായിരുന്നു. മിയയുടെ വിവാഹദിനത്തില്‍ എടുത്ത ചിത്രങ്ങളായിരുന്നു ഷെയര്‍ ചെയ്തത്. അന്നയുടെ പിറന്നാള്‍ ഇന്നലെയായിരുന്നു. ചില ആളുകള്‍ക്ക് അവരുടെ സാന്നിധ്യം കൊണ്ട് വീടിന്റെ മാനസികാവസ്ഥയും അന്തരീക്ഷവും മാറ്റാനുള്ള കഴിവുണ്ട്. ഈ പെണ്‍കുട്ടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോള്‍ 10 വര്‍ഷം മുമ്പ് എന്റെ ലൈഫ് വളരെ സുന്ദരവും ഊര്‍ജ്ജസ്വലവുമാക്കാന്‍ ഈ മാലാഖ ആണെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങള്‍ നല്‍കിയ എല്ലാ തമാശകള്‍ക്കും നന്ദി , എല്ലാം അതുപോലെ തുടരുക. അന്നമോള്‍ക്ക് പിറന്നാളാശംസകള്‍ മിയ ചിത്രത്തിനൊപ്പം സോഷ്യല്‍മീഡിയയില്‍ കുറിച്ചു