വികാരി പള്ളി കിണറ്റിൽ മരിച്ച നിലയിൽ, മൊബൈലും സി.സി.ടി.വിയും ഓഫ്

കാണാതായ വെെദികന്റെ മൃതദേഹം പള്ളിപ്പരിസരത്തെ കിണറ്റിൽ കണ്ടെത്തി. കോട്ടയം അയർക്കുന്നത്ത് കാണാതായ വെെദികന്റെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കോട്ടയം അയർകുന്നത്ത് പുന്നപ്ര
സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയൽ ആണ് മരിച്ചത്.

ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വെെകുന്നേരം മുതലാണ് വെെദികനെ കാണാതായത്

വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ ഉച്ചയോടെ പള്ളിയിൽ വികാരിയെ കണ്ടവരുണ്ട്. വിദേശത്തുനിന്ന് വന്ന് ഏതാനും മാസങ്ങൾക്കു മുൻപാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്.