കാഴ്ചയില്ലാത്തവര്‍ക്കായി പുതിയ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ നാണയങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. തന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. അന്ധരായവര്‍ക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയിലാണ് നാണയങ്ങള്‍ രൂപകല്‍പന ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുതിയ 1, 2, 5, 10 , 20 രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇവവിനിമയത്തിന്എത്തിയിരുന്നില്ല. എന്നാല്‍ നാണയങ്ങള്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്.

ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. 27 മില്ലിമീറ്റര്‍ വ്യാസത്തിലുള്ള 20 രൂപ നാണയത്തിന് 8.54 ഗ്രാമാണ് ഭാരം.

ദേശീയ ഡിസൈന്‍ കേന്ദ്രം (എന്‍.ഐ.ഡി.), സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവയാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ചെറിയ തുകയില്‍നിന്ന് വലുതിലേക്ക് പോകുമ്‌ബോള്‍ വലിപ്പവും ഭാരവും കൂടുതലാണ്പുതിയ നാണയങ്ങള്‍ക്ക്.അന്ധര്‍ക്ക് എളപ്പം മനസ്സിലാക്കാനാണ് മൂല്യം കൂടുന്തോറും ഭാരവും വലിപ്പവും കൂട്ടുന്ന പുതിയ രീതി അവലംബിച്ചത്.