കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വി.സി, റിട്ട. പ്രൊഫ. ഡോ. പി.സി. ശശീന്ദ്രന്‍ ചുമതലയേല്‍ക്കും

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ വിസിക്ക് സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കി ഗവർണർ. കേരള വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി വെറ്ററിനറി സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറായ ഡോ. പി സി ശശീന്ദ്രനാഥിനെ നിയമിച്ചുകൊണ്ടുള്ള ചാൻസലറുടെ ഉത്തരവ് പുറത്തിറങ്ങി.

നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വി.സിയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് പുതിയ വി.സിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

കോളേജ് ഹോസ്റ്റലുകൾ എസ് എഫ് ഐയുടെ ഹെഡ് ക്വാർട്ടേഴ്‌സുകൾ ആക്കി മാറ്റുകയാണ്. എസ് എഫ് ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. സിദ്ധാർത്ഥിന്റേത് കൊലപാതകമാണ്’- തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് ഗവർണർ പറഞ്ഞത്

സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയതായി ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.