നുസ്രത് ജഹാൻ എംപിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ

കൊൽക്കത്ത: നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാന്റെ ചിത്രം ഡേറ്റിംഗ് ആപ്പിൽ. എംഎൽഎയെ തന്നെ ഞെട്ടിച്ചാണ് സ്വന്തം ചിത്രം ഡേറ്റിംഗ് ആപ്പിൽ പ്രത്യക്ഷപ്പെട്ടത്. താൻ ഇതൊന്നും അറിഞ്ഞില്ലെന്നാണ് എംഎൽഎയുടെ മറുപടി. സം​ഗതി ​ഗൗരവതരമായതുകൊണ്ട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് നുസ്രത് ജഹാൻ.

തന്റെ അനുവാദമില്ലാതെയാണ് ആപ് ചിത്രം പരസ്യത്തിനു പയോഗിച്ചതെന്ന് കാണിച്ച് കൊൽക്കത്ത പൊലീസിനാണ് നുസ്രത് പരാതി നൽകിയത്. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംപി ട്വീറ്റ് ചെയ്തു.

കൊൽക്കത്ത പൊലീസ് കമ്മീഷണർ അനൂജ് ശർമ്മയെ ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തത്. ഭസ്വതി എന്നയാളാണ് സംഭവം എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എംപിയുടെ ചിത്രം ഒരു ഡേറ്റിംഗ് ആപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും നടപടിയെടുക്കണമെന്നുമാണ് നുസ്രത് ജഹാനെ ടാഗ് ചെയ്ത് ഭസ്വതി ടീറ്റ് ചെയ്തത്.

അതേസമയം സോഷ്യൽ മീഡിയയിൽ സജീവമാണ് തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാൻ. താരം സമൂഹമാധ്യമത്തിൽ
ഇക്കഴിഞ്ഞ ദിവസം പങ്കുവച്ച ഹോട്ട് ചിത്രങ്ങൾ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. ചിത്രത്തിനു താഴെ മോശം കമന്റുകളുമായി വിമർശകർ രംഗത്തെത്തിയിരുന്നു. നിങ്ങളൊരു ജനപ്രതിനിധിയല്ലേ ഇതൊക്കെ ചെയ്യാമോ, ഇത്തരം കാര്യങ്ങൾ യുവാക്കളെ വഴി തെറ്റിക്കും എന്നൊക്കെയാണ് കമന്റുകളിൽ ഭൂരിഭാഗവും പറയുന്നത്. വിമർശനങ്ങൾക്ക് മറുപടി പറയാൻ ഇതുവരെ നുസ്രത് തയ്യാറായിട്ടില്ലായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ നുസ്രത്തിന്റെ ചിത്രം അസുർ വലിയ വിജയമായിരുന്നു. ചുവന്ന സ്റ്റൈലിഷ് ഗൗൺ ധരിച്ച് തലമുടി ചീകിയൊതുക്കി കെട്ടിയ ഫോട്ടോകളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്.