തൃശൂർ ലത്തീൻ പള്ളിയിൽ ഓശാന പെരുന്നാളിൽ പങ്കുചേർന്ന് സുരേഷ് ഗോപി

തൃശൂർ : വിശ്വാസികൾക്കൊപ്പം ഓശാന പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുത്ത് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ ലത്തീൻ പള്ളിയിലെ ചടങ്ങുകളിലാണ് അദ്ദേഹം പങ്കുചേർന്നത്. രാവിലെ തന്നെ പള്ളിയിലെത്തിയ അദ്ദേഹം പ്രദക്ഷിണത്തിൽ വിശ്വാസികൾക്കൊപ്പം കുരുത്തോലയുമേന്തി പങ്കെടുത്തു. ലത്തീൻ ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലും ആദ്യാവസാനം അദ്ദേഹം പങ്കുചേർന്നു.

വിശ്വാസികൾക്കും പുരോഹിതർക്കും അദ്ദേഹം ഓശാന പെരുന്നാൾ ആശംസകൾ നേർന്ന ശേഷമാണ് മടങ്ങിയത്. സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. രാവിലെ ലത്തീൻ പള്ളിയിലും അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. മാദ്ധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പ്രാർത്ഥനയിൽ പങ്കെടുക്കാൻ വന്നതാണെന്നും ഈ സമയത്ത് പ്രതികരണമില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം ചെയ്ത സേവനങ്ങൾ എണ്ണിപ്പറഞ്ഞാണ് ആളുകൾ സ്വീകരിക്കുന്നത്.