പാക്കിസ്ഥാനിൽ പെട്രോളിനു 305.36 രൂപ ഡീസൽ 311.84 രൂപ

ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും വില 300 രൂപ കടന്നു. ഇതോടെ ലോകത്ത് തന്നെ ഏറ്റവും വലിയ വില നല്കുകയാണ്‌ പാക്കിസ്ഥാൻ ജനങ്ങൾ.പാകിസ്ഥാൻ ഒരു പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ തന്നെ എണ്ണ വിലയും തിരിച്ചടിയായി. ഭക്ഷ്യ വസ്തു ക്ഷാമം രൂക്ഷമാണ്‌. ഹോട്ടലുകൾ അനേകം പൂട്ടി കഴിഞ്ഞു. ഹോട്ടൽ ഭക്ഷണം വില കൂടുതൽ ഉള്ളതിനാൽ ജനം നിരസിക്കുകയാണ്‌.

കൂനിന്മേൽ കൂനായി ഇപ്പോൾ ഒറ്റയടിക്ക് പെട്രോളിന് 14.91 രൂപയും ഹൈ സ്പീഡ് ഡീസലിന് (എച്ച്എസ്ഡി) 18.44 രൂപയും വർധിപ്പിച്ചതായി പാക്കിസ്ഥാൻ ധനമന്ത്രാലയം ഇന്നലെ വൈകുന്നേരം പ്രഖ്യാപിച്ചു.ഇതോടെയാണ്‌ പെട്രോൾ വില ഇപ്പോൾ 305.36 രൂപയായപ്പോൾ ഡീസൽ വില 311.84 രൂപയിലെത്തിയത്.

ദശാബ്ദങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ നേരിടുന്നത്. സമീപകാല സാമ്പത്തിക പരിഷ്‌കാരങ്ങൾ ചരിത്രപരമായ പണപ്പെരുപ്പത്തിലേക്കും ഉയർന്ന പലിശനിരക്കിലേക്കും നയിച്ചു, ഇത് സാധാരണക്കാരെയും ബിസിനസുകളെയും തകർത്തു കഴിഞ്ഞു.പാകിസ്ഥാൻ രൂപയുടെ നിരന്തരമായ മൂല്യത്തകർച്ചയാണ് പലിശ നിരക്ക് ഉയർത്താൻ സെൻട്രൽ ബാങ്കിനെ പ്രേരിപ്പിച്ചത്. ചൊവ്വാഴ്ചത്തെ ക്ലോസായ 304.4 നെ അപേക്ഷിച്ച് രാജ്യത്തിന്റെ കറൻസി യുഎസ് ഡോളറിന് 305.6 എന്ന റെക്കോർഡ് താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് അവസാന നിമിഷം 3 ബില്യൺ ഡോളർ പാക്കിസ്ഥാനു ബെയിൽ ലോൺ കിട്ടിയിരുന്നു.കടം വാങ്ങാനുള്ള അർ ഹത ഇല്ലാത്ത സമയത്ത് നല്കുന്ന ലോണാണിത്