പാലക്കാട് ബിജെപി മുന്നേറ്റം, വിജയം ഉറപ്പാക്കി വി.കെ ശ്രീകണ്ഠൻ, എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്

മലബാർ മേഖലയിൽ ഇടതുപക്ഷ പാർട്ടിക്ക്, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിർണായകമായ രാഷ്ട്രീയ സ്വാധീനമുള്ള ഒരു പാർലമെന്റ് മണ്ഡലമാണ് പാലക്കാട്. എകെജി പാർലമെന്റിലേക്ക് വിജയിച്ചു വന്നതോടെ ദേശീയശ്രദ്ധ ആകർഷിച്ച പാലക്കാട് വിവിധങ്ങളായ കാരണങ്ങളാൽ തന്നെ പുറകോട്ടു പോകുന്ന രാഷ്ട്രീയമുണ്ടായിരുന്നു. അടുത്ത കാലത്തായി പാലക്കാട് അനുഭവിക്കുന്നത് അതാണ്.

ബിജെപി ചില പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ശക്തി പ്രാപിച്ചു. അവർക്ക് ലഭിക്കുന്ന വോട്ടിന്റെ എണ്ണം കൂടിയെന്നതാണ് മറ്റൊന്ന്. മതത്തിന്റെ പേരിൽ വോട്ട് ലഭിക്കുന്നു എന്നതിന്റെ അർത്ഥം അവിടെ ഇടതുപക്ഷം ശ്കതി കുറഞ്ഞുവെന്നുവേണം മനസിലാക്കാൻ. രാഷ്ട്രീയം നേതൃസ്ഥാനത്തേക്ക് വരേണ്ടതിനു പകരം മറ്റ് പലതും വന്നതാണ്.

കർഷകസമരങ്ങളിലൂടെ, വ്യവസായ സമരങ്ങളിലൂടെ വന്ന നേതാക്കന്മാരുടെ അഭാവം പാലക്കാടിന് പ്രധാനമാണ്. ശിവദാസൻ വിജയരാഘവനോട് തോറ്റത് സാധാരണക്കാരായ ആളുകൾ നേതാക്കന്മാരിൽ നിന്ന് അകന്നു പോകുകയായിരുന്നു. കോവലം വികാര വായ്പയായി വളർന്നു വന്നവരാണ് പിന്നെ വന്ന ഇടതുപക്ഷ നേതാക്കൾ.

പൊതുജനങ്ങളോട് സംസാരിക്കുകയും സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചതുകൊണ്ടായിരുന്നു യുവ നേതാവായി വളർന്നുവന്നിട്ടുള്ള ശ്രീകണ്ഠൻ വിജയിക്കുന്നതും.