പപ്പയെ നോക്കുന്നത് കൊച്ചുകുട്ടികളെപ്പോലെ, അമ്മ എപ്പോഴും ഭക്ഷണം വാരിക്കൊടുക്കാറുണ്ട്- പാർവതി ശ്രീകുമാർ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിൽ തിരികെ എത്തി സജീവമാകുന്നത് കാത്തിരിക്കുകയാണ് ആരാധകർ. അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ജഗതി. നിലവിലെ അവസ്ഥയ്ക്ക് അനുയോജ്യമായ സിനിമകളുടെ ആലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നെഗറ്റീവ് കമൻസുകളെ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് സംസാരിക്കുകയാണ് മകൾ പാർവതി.

ഞാനും പപ്പയും കൂടി ഒരു ചിത്രത്തിന് പോസ് ചെയ്താലും അത് ലൈക്ക്സിനും കമന്റസിനും വേണ്ടിയാണു എന്ന് പറയുന്ന ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ആങ്ങനെ ചിന്തിക്കേണ്ട ഒരു കാര്യവും ഇല്ല. കാരണം അദ്ദേഹം ഒരു കലാകാരൻ ആണ്, പബ്ലിക്ക് പ്രോപ്പർട്ടി. അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലും എന്റെ പേജിലും ആണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ പോസ്റ്റുകൾ പങ്കിടുന്നത്. കലാകാരന്മാരെ വളർത്തുന്നത് സമൂഹമാണ്. അപ്പോൾ അവർക്ക് അദ്ദേഹത്തിന്റെ കാര്യങ്ങൾ അറിയാനുള്ള അവകാശം ഉണ്ട്.

നാളെ അദ്ദേഹത്തിന് എന്തെങ്കിലും വന്നാൽ ചോദിയ്ക്കാൻ ഉള്ള അവകാശവും സൊസൈറ്റിക്ക് ഉണ്ട്. ഉറപ്പായും നമ്മൾ അതേപോലെയാണ് അദ്ദേഹത്തിനെ നോക്കുന്നത്. ഒരിക്കൽ ഓണത്തിന് അമ്മ എന്തോ വാരിക്കൊടുക്കുന്ന ഒരു വീഡിയോ നമ്മൾ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ താഴെ വന്ന കമന്റ് വളരെ മോശം ആയിരുന്നു. ആ തള്ളക്ക് ഇഷ്ടം അല്ലാതെ വായിൽ കുത്തി കേറ്റുന്ന പോലെയുണ്ടല്ലോ, ഇങ്ങനെയൊക്കെയാണ് കമന്റ്സ് വരുന്നത്. എന്തിനാണ് ഇത്രയും മോശം കമന്റ്സുകൾ പങ്കിടുന്നത്. എന്ത് അവകാശം ആണുള്ളത് അവർക്ക്. ഞങ്ങൾ സത്യത്തിൽ അത് മൈൻഡ് ചെയ്യാറില്ല. കമന്റസ് നോക്കി അതിനു മറുപടി കൊടുക്കാൻ നിന്നാൽ പത്തുപേര് വേറെയും വരും. അങ്ങനെ ലൈക്കും കമന്റ്സും ഉണ്ടാക്കാൻ നടക്കുന്ന ആളുകൾ ആകും അപ്പോൾ വരുന്നത്. എനിക്ക് നന്നായി അറിയാം നമ്മൾ പപ്പയെ എങ്ങനെയാണു നോക്കുന്നത് എന്ന്. നമ്മൾ കുഞ്ഞു പിള്ളേരെ നോക്കുന്ന പോലെയാണ് നമ്മൾ നോക്കുന്നത്. എന്റെ അമ്മ ആദ്യമായി ഒന്നും അല്ല പപ്പയ്ക്ക് വാരി കൊടുത്തത്, ആരോഗ്യത്തോടെ ഇരുന്നപ്പോഴും വാരി കൊടുത്തിരുന്ന ആളാണ്.

പപ്പക്ക് ചോറും മീൻകറിയും വലിയ ഇഷ്ടമാണ് അപ്പോൾ പപ്പാ കഴിക്കുമ്പോൾ ഞങ്ങൾക്കും അമ്മയ്ക്കും വാരി തന്നിട്ടുണ്ട്. ഞങ്ങളുടെ വീട്ടിൽ മീൻ കറി ഒക്കെ വച്ച് കഴിഞ്ഞാൽ ചട്ടിയിലേക്ക് ചോറിട്ട് ഞങ്ങൾക്ക് എല്ലാവർക്കും അമ്മ വാരി തരാറുണ്ട്. അമ്മയ്ക്ക് ഈ നെഗറ്റീവ് കമന്റ്സ് ഒക്കെ കണ്ടപ്പോൾ വലിയ വിഷമം ആയിരുന്നു ഒരു പതിനായിരം കമൻസ്റ്റിന്റെ ഇടയിൽ ആകും ഈ നെഗറ്റിവ് വരുന്നത്. അതുകൊണ്ടുതന്നെ നമ്മൾ നെഗ്ലെക്ട് ചെയ്യാറുണ്ട്.

പപ്പയെ സിനിമ തന്നെ കൊണ്ട് വരും എന്നാണ് നമ്മുടെ പ്രതീക്ഷ. അദ്ദേഹത്തിന്റെ ആദ്യഭാര്യ സിനിമയാണ്. ഇനി ഇപ്പോൾ പപ്പാ ഇങ്ങനെ ആകും എല്ലാ കാലവും എന്ന് പോലും നമ്മൾ പറയില്ല. കാരണം കംപ്ലീറ്റ് ആയി കിടക്കുന്ന അവസ്ഥയിൽ നിന്നും ഇതുവരെ എത്തിയില്ലേ. ഇനിയും അദ്ദേഹം ആരോഗ്യത്തോടെ തിരികെ വരും എന്നാണ് നമ്മളുടെ പ്രതീക്ഷ. വീട്ടിൽ ഒരിക്കലും പ്രൊഫെഷനെക്കുറിച്ച് ചിന്തിക്കാത്ത ആളായിരുന്നു എന്റെ പപ്പാ. ഏതു പടമാണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഇന്നാളുടെ പടം എന്ന് പറയുന്നത് അല്ലാതെ ഒരിക്കലും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല.

2012ൽ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ ജഗതി പിന്നീട് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ് അദ്ദേഹം. ഈ വർഷം സിനിമ ലോകത്തേക്ക് ജഗതി മടങ്ങി എത്തുമെന്ന വാർത്ത അദ്ദേഹത്തിന്റെ മകൻ അറിയിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങിവരവിനുവേണ്ടിയുള്ള കാത്തിപ്പിലായിരുന്നു സിനിമാപ്രേമികൾ. ആ കാത്തിരിപ്പ് അവസാനിച്ചത് കെ മധു സംവിധാനം ചെയ്ത സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെയാണ്.