പ്രസവ വീഡിയോ ആരാധകർക്കുവേണ്ടി പുറത്തുവിട്ട് പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ആരാധകർ ഇവരെ പേളിഷ് എന്നാണ് വിളിക്കുന്നത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോയിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നത്. പിന്നീട് ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരുമായി. കഴിഞ്ഞ മാസമാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയത്. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ‌

ഇപ്പോളിതാ തന്റെ തൻറെ പ്രസവ ദിനങ്ങളെ വീഡിയോ ആയി ചിത്രീകരിച്ചുകൊണ്ട് പങ്കുവെച്ചിരിക്കുകയാണ് താരം. യൂട്യൂബ് ചാനൽ വഴി ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകംതന്നെ വൈറലായി മാറി. ആദ്യമായിട്ടാണ് ഒരു താരം ഇത്തരത്തിലുള്ള ഒരു വീഡിയോ പങ്കു വെക്കുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് വിമർശനവുമായെത്തുന്നത്.

സഹദരി റേച്ചളിനും നിളക്കുമൊപ്പമുള്ള ഫോട്ടോകളും താരം പങ്കുവെച്ചിരുന്നു. ‘നിലായ്ക്ക് രണ്ട് അമ്മകളുണ്ട് . റേച്ചൽ മേമയും ഞാനും. ഒരു സഹോദരിയുണ്ടെന്നത് തീർച്ചയായും ഒരു അനുഗ്രഹമാണ്, ഈ യാത്രയുടെ ഓരോ ഇഞ്ചിലും അവൾ എന്റെ കൂടെ നിന്നു . അവൾ എന്റെ മുഖത്ത് നിന്ന് വായിക്കുന്ന കാര്യങ്ങൾ . ഞാൻ അസ്വസ്ഥയാകുമ്പോൾ അവൾക്കറിയാം, എന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് അവൾക്കറിയാം . നിലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് . അവൾ ശാന്തതയോടും സന്തോഷത്തോടും കൂടെ നോക്കുന്നു . റേച്ചൽ പാടുന്നത് ഞാൻ കേട്ടിട്ടില്ല, പക്ഷേ ഇപ്പോൾ അവളുടെ പാട്ട് ഞാൻ കേൾക്കുന്നു . നിലാ ഞങ്ങളുടെ സഹോദരിക്ക് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്നിട്ടുണ്ട് . എനിക്ക് ഉറപ്പുണ്ട് മേമയുടെ കൊച്ചു പെൺകുട്ടിയായി നിലാവളരുമെന്ന് ..’ പേളി കുറിച്ചു.